ഞങ്ങളേക്കുറിച്ച്

ബ്രെത്ത്ഫ്രീയെ കുറിച്ച്

പഴക്കം ചെന്ന ശ്വാസനാളീ രോഗങ്ങളുള്ള രോഗികൾക്ക് വേണ്ടി, സിപ്ള-യിൽ നിന്നുമുള്ള ഒരു പൊതുജന സേവന ഉദ്യമം ആണ് ബ്രെത്ത്ഫ്രീ. സിപ്ള 75 വർഷം തികച്ച സന്ദർഭത്തിലാണ് ഇത് ആരംഭിക്കപ്പെട്ടത്. ശ്വസനസംബന്ധമായ പരിചരണത്തിന് വേണ്ടി രോഗികളെ പിന്തുണയ്ക്കുന്ന സമഗ്രമായ ഒരു സിസ്റ്റം ആണ് ബ്രെത്ത്ഫ്രീ ഇന്ന്.

ആസ്ത്മ, സിഒപിഡി കൂടാതെ അലർജിപരമായ റിനിറ്റിസ് എന്നിവ പോലെയുള്ള ശ്വാസനാളീ രോഗങ്ങൾ ഉള്ള രോഗികളെ സഹായിക്കുന്നതിനായി സമർപ്പിക്കപ്പെട്ടിട്ടുള്ളതാണ് ബ്രെത്ത്ഫ്രീ. രോഗനിർണ്ണയം, പ്രബോധനം കൂടാതെ ചികിത്സാ അവലംബനം എന്നീ മേഖലകളിലൂടെയുള്ള രോഗിയുടെ പൂർണ്ണമായ പ്രയാണത്തെ ഇത് വലയം ചെയ്യുന്നു. വർഷങ്ങളായി, ശ്വസനസംബന്ധമായ പ്രശ്നമുള്ള എല്ലാവർക്കും സാധാരണവും സജീവവും ആയ ഒരു ജീവിതം എങ്ങനെ നയിക്കുവാൻ കഴിയും എന്നതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നതിനും വേണ്ടി നിരവധി പരിപാടികളും ക്യാംബുകളും ബ്രെത്ത്ഫ്രീ സംഘടിപ്പിച്ചു വരുന്നുണ്ട്.

ബ്രെത്ത്ഫ്രീ ക്ളിനിക്കുകൾ, കെമിസ്റ്റുകൾ, പ്രബോധന സെന്ററുകൾ എന്നിങ്ങനെയുള്ള അതിന്റെ നെറ്റ് വർക്കിന്റെ സഹായത്തോടെ, ബ്രെത്ത്ഫ്രീ ശ്വസനസംബന്ധമായ അവരുടെ പ്രയാസങ്ങളെ വിജയകരമായി കീഴടക്കിയ ജനങ്ങളുടെ ഒരു സമൂഹത്തെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്, കൂടാതെ പൂർണ്ണമായും ആരോഗ്യകരമായ ഒരു ജീവിതം നയിക്കുവാനുള്ള വഴികൾ തേടുന്നവർക്ക് വേണ്ടി പിന്തുണയ്ക്കുന്ന ഒരു സിസ്റ്റവും.

പഴക്കം ചെന്ന ശ്വാസനാളീ രോഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും വേണ്ടിയുള്ള ഒരു വൺ സ്റ്റോപ്പ് ലക്ഷ്യസ്ഥാനമാണ് www.breathefree.com. വെബ്സൈറ്റ് ആസ്ത്മ, സിഒപിഡി കൂടാതെ അലർജിപരമായ റിനിറ്റിസ് എന്നിവ പോലെയുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും പിന്തുണയും പ്രദാനം ചെയ്യുന്നു. ഇതിന് പുറമെ, രോഗനിർണ്ണയത്തിലും ഒപ്പം ഉപദേശങ്ങളിലൂടെയുള്ള ശരിയായ ചികിത്സയിലും പിന്തുണയേകി സഹായിക്കുവാൻ കഴിയുന്ന ഉപദേശകരിലേക്ക് എത്തിച്ചേരുന്നതിനും വെബ്സൈറ്റ് സഹായിക്കുന്നു.