അലർജിക് റിനിറ്റിസ്

അതിനെ സംബന്ധിച്ച്

താങ്കള്‍ പൊടിയുടെയോ പുകയുടെയോ സമീപത്തായിരിക്കുമ്പോള്‍ താങ്കള്‍ തുടര്‍ച്ചയായി തുമ്മുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ? ഉവ്വെങ്കില്‍, താങ്കള്‍ക്ക് അതിനോട് അലര്‍ജിയുണ്ടായിരിക്കുവാനുള്ള സാധ്യത വളരെയേറെയാണ്.

താങ്കളുടെ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം (ഇമ്മ്യൂണ്‍ സിറ്റം എന്നും അറിയപ്പെടുന്നു) അണുക്കള്‍ (വൈറസുകളും ബാക്ടീരിയകളും) പോലെയുള്ള ദോഷകരമായ വസ്തുക്കളോടു പൊരുതുന്നതിന് താങ്കളെ സഹായിക്കുകയും താങ്കളെ സംരക്ഷിക്കുകയും ചെയ്യുന്നു. താങ്കള്‍ക്ക് എന്തിനോടെങ്കിലും അലര്‍ജി ഉള്ളപ്പോള്‍, അതിനര്‍ത്ഥം പൂര്‍ണ്ണമായും നിര്‍ദോഷകരമായ ഏതോ വസ്തുവില്‍ നിന്ന് - പൊടിയോ ചെടികളിലോ വൃക്ഷങ്ങളിലോ നിന്നുള്ള പൂമ്പൊടിയോ, ചിലപ്പോള്‍ ചില ഭക്ഷ്യ പദാര്‍ത്ഥങ്ങളോ പോലെ - താങ്കളുടെ രോഗപ്രതിരോധ വ്യവസ്ഥ താങ്കളെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നുവെന്നാണ്. ചര്‍മ്മവും, കണ്ണുകളും, മൂക്കും പോലെ ശരീരത്തിന്‍റെ ഏതു ഭാഗത്തെയും അലര്‍ജി ബാധിക്കാം.

 

താങ്കള്‍ക്ക് എന്തിനോടെങ്കിലും അലര്‍ജി ഉണ്ടായിരിക്കുമ്പോള്‍ അതിനര്‍ത്ഥം തികച്ചും നിര്‍ദോഷമായ എന്തിലോ നിന്ന് താങ്കളുടെ രോഗപ്രതിരോധ സംവിധാനം താങ്കളെ സംരക്ഷിക്കുവാന്‍ ശ്രമിക്കുകയാണെന്നാണ്”

 

അലര്‍ജികള്‍ വളരെ സാധാരണവും ആരെയും ബാധിക്കാവുന്നതുമാണ്. എന്നിരുന്നാലും, താങ്കളുടെ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും അലര്‍ജിയുടെ പൂര്‍വചരിത്രം ഉണ്ടെങ്കില്‍, താങ്കള്‍ക്ക് ഒരു അലര്‍ജി ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.

അലര്‍ജിക് റൈനൈറ്റിസ് എന്നത് പ്രത്യേകമായി മൂക്കിനെ ബാധിക്കുന്ന ഒരു അലര്‍ജിയെ സൂചിപ്പിക്കുന്നു. താങ്കള്‍ക്ക് അലര്‍ജിയുണ്ടാക്കുന്ന എന്തെങ്കിലും താങ്കള്‍ ഉള്ളിലേക്കു ശ്വസിക്കുമ്പോള്‍ ലക്ഷണങ്ങള്‍ പ്രകടമാകുവാനാരംഭിക്കുന്നു. ഇവയെ അലര്‍ജനുകള്‍ (അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍) എന്നു പറയുന്നു. ഏറ്റവും സാധാരണമായ അലര്‍ജനുകള്‍ ഇവയാണ്:

  • പൂമ്പൊടിയും പുകയും പോലെ വീടിനു വെളിയിലുള്ള അലര്‍ജനുകള്‍

  • പൊടിയിലെ സൂക്ഷ്മജീവികള്‍, അരുമ മൃഗങ്ങളുടെ രോമമോ, നിര്‍ജ്ജീവമായ ചര്‍മ്മമോ, പൂപ്പല്‍ (ഫംഗസ്) എന്നിങ്ങനെ വീട്ടിനുള്ളിലുള്ള അലര്‍ജനുകള്‍

  • സിഗററ്റ് പുകയും, പെര്‍ഫ്യൂമുകളും, രാസവസ്തുക്കളും, പുറത്തേക്കു വമിക്കുന്ന ധൂമങ്ങളും പോലെയുള്ള മറ്റു അലര്‍ജനുകള്‍

വിശാലമായി, രണ്ടു തരം അലര്‍ജിക് റൈനൈറ്റിസുണ്ട് - ഋതുഭേദങ്ങളെ ആശ്രയിച്ചുള്ളതും (സീസണല്‍) ശാശ്വതമായുള്ളതും.

സീസണല്‍ അലര്‍ജിക് റൈനൈറ്റിസ് - ഇതില്‍ വര്‍ഷത്തിലെ ചില കാലയളവുകളില്‍ മാത്രം താങ്കളുടെ ലക്ഷണങ്ങള്‍ പ്രകടമാകുകയോ വഷളാകുകയോ ചെയ്യുന്നു. വര്‍ഷത്തിലെ ചില കാലയളവുകളില്‍ ധാരാളമായി കാണപ്പെടുന്ന പൂമ്പൊടി പോലെയുള്ള എന്തെങ്കിലുമാണ് താങ്കള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതെങ്കിലാണ് ഇത് കൂടുതല്‍ സാധാരണമായി കാണുന്നത്.

ശാശ്വതമായ അലര്‍ജിക് റൈനൈറ്റിസ് - നേരേ മറിച്ച് ഇതില്‍, വര്‍ഷം മുഴുവന്‍ താങ്കള്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും. വര്‍ഷം മുഴുവന്‍ ഉള്ള പൊടി, പുക, പൊടിയിലെ സൂക്ഷ്മ ജീവികള്‍ ആദിയായ വസ്തുക്കളോടു താങ്കള്‍ക്ക് അലര്‍ജി ഉള്ളപ്പോളാണ് ഇത് കൂടുതല്‍ സാധാരണമായിരിക്കുന്നത്.

For more information on the use of Inhalers, click here

To book an appointment with the nearest doctor, click here

Please Select Your Preferred Language