പെർസിസ്റ്റന്റ് ചുമ

നിരന്തരമായ ചുമയെ കുറിച്ച്

ചുമയ്ക്കുക എന്നത് അലോസരമുണ്ടാക്കുന്ന എന്തെങ്കിലും വസ്തുക്കള്‍ ഒപ്പം/അല്ലെങ്കില്‍ സ്രവങ്ങൾ വായുമാര്‍ഗ്ഗങ്ങളിലും ശ്വാസകോശങ്ങളിൽ നിന്നും അകറ്റുന്നതിനുള്ള ശരീരത്തിന്‍റെ മാര്‍ഗ്ഗമാണ്. വല്ലപ്പോഴും ഒരിക്കല്‍ ചുമയ്ക്കുന്ന മനസ്സിലാക്കാവുന്നതും സാധാരണവുമാണ്. എന്നാല്‍ നിരന്തരമായ അല്ലെങ്കില്‍ വിട്ടുമാറാത്ത ചുമ, മറ്റെന്തിന്‍റെയോ സൂചനയാവാം. അപ്പോള്‍, നിരന്തരമായ ചുമയും ഒരു സാധാരണ ചുമയും തമ്മിലുള്ള വ്യത്യാസം എന്താണ്?നിരന്തരമായ ചുമ, ഏതാനും തവണയില്‍ കൂടുതൽ, മുതിര്‍ന്നവരിൽ സാധാരണഗതിയിൽ എട്ട് ആഴ്ച്ചകളും കുട്ടികളിൽ ഒരു മാസവും അതായത്‌ നാല് ആഴ്ച്ചകളും നീണ്ടുനില്‍ക്കുന്ന ചുമയാണ്. പുകവലി, ബ്രോങ്കൈറ്റിസ്, ആസ്ത്മ, സി.ഒ.പി.ഡി, ശ്വസന നാളിയിലെ അണുബാധ എന്നിവയാണ് നിരന്തരമായ ചുമയുടെ കാരണങ്ങളില്‍ ചിലത്. എന്നിരുന്നാലും, ശരിയായ രോഗനിര്‍ണയവും ചികിത്സയും കൊണ്ട് അവ എളുപ്പം മാനേജ്ചെ യ്യാമെന്നുള്ളതിനാൽ, വേവലാതിപ്പെടേണ്ട കാര്യമില്ല.

Please Select Your Preferred Language