ബ്രോങ്കൈറ്റിസ്

സംബന്ധിച്ച്

നിരന്തരം ശല്യപ്പെടുത്തുന്ന ശ്ലേഷ്മത്തോടു (കഫം) കൂടിയുള്ള ഒരു ചുമയും ശ്വസിക്കുന്നതിനുള്ള ബുദ്ധിമുട്ടുമാണ് ബ്രോങ്കൈറ്റിസിന്‍റെ സൂചനകള്‍. ശ്വാസകോശങ്ങളിലുള്ള, ബ്രോങ്കിയല്‍ നാളികൾ എന്നറിയപ്പെടുന്ന, വായുപാതകളില്‍ അണുബാധയുണ്ടാവുകയോ അസ്വസ്ഥതയുണ്ടാവുകയോ ചെയ്യുകയും
വീങ്ങിയിരിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്. ഇത് വായുവിന് നാളികളുടെ അകത്തേക്കും
പുറത്തേക്കും ഒഴുകുന്നതിന് പ്രയാസമുണ്ടാക്കുകയും, അങ്ങനെ ശ്വസിക്കുന്നതിന് വൈഷമ്യമുണ്ടാക്കുകയും
ചെയ്യുന്നു. ബ്രോങ്കൈറ്റിസിനെക്കുറിച്ച് ഉത്ക്കണ്ഠപ്പെടേണ്ടതില്ലാത്തതും ശരിയായ രോഗനിര്‍ണ്ണയം
കഴിഞ്ഞാൽ പൂര്‍ണ്ണമായും ചികിത്സിക്കാവുന്നതുമാണ്. ബാക്ടീരിയ, വൈറസ്, അസ്വസ്ഥതയുണ്ടാക്കുന്ന
വസ്തുക്കള്‍, പുക, രാസവസ്തുക്കള്‍ ഇവയാണ് ബ്രോങ്കൈറ്റിസിന്‍റെ സാധാരണമായ കാരണങ്ങളിൽ ചിലവ.
“ശരിയായ രോഗനിര്‍ണ്ണയത്തിനും ചികിത്സക്കും ബ്രോങ്കൈറ്റിസിനെ
സുഖപ്പെടുത്തുവാന്‍ സാധിക്കും”
വിശാലമായി, രണ്ടു തരം ബ്രോങ്കൈറ്റിസുകളുണ്ട് -
തീവ്രമായ ബ്രോങ്കൈറ്റിസ് - ഇതാണ് കൂടുതൽ സാധാരണമായിട്ടുള്ളത്, -ബാക്ടീരിയ കാരണമോ വൈറസ് കാരണമോ
ഉള്ള അണുബാധകള്‍ കാരണം ഉണ്ടാകുന്നു. ലക്ഷണങ്ങളിൽ ചിലവയിൽ മറ്റുള്ളവയോടൊപ്പം ചുമ, പനി, തൊണ്ട
വേദന, വലിവ് എന്നിവ ഉള്‍പ്പെടുന്നു. ഇത് സാധാരണയായി ഏതാനും ആഴ്ചകള്‍ നീണ്ടു നില്ക്കുന്നു, പക്ഷേ
സാധാരണയായി പിന്നീടു പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ല.
ദീര്‍ഘകാല ബ്രോങ്കൈറ്റിസ് - ഇത് പെട്ടെന്നുണ്ടാകുന്ന ബ്രോങ്കൈറ്റിസിനേക്കാൾ അല്പം കൂടി ഗുരുതരമാണ്.
ഈ തരത്തിലുള്ള ബ്രോങ്കൈറ്റിസ് സാധാരണയായി ആവര്‍ത്തിക്കുന്നതോ ദീര്‍ഘകാലം നിലനില്ക്കുന്നതോ ആണ്.
ഇത് സി.ഒ.പി.ഡി. പോലെയുള്ള മറ്റു ശ്വാസകോശ പ്രശ്നങ്ങളുടെ സൂചകമാണ്. പ്രധാന ലക്ഷണങ്ങള്‍ മാസങ്ങളോ
വര്‍ഷങ്ങളോ നീണ്ടു നിന്ന ചുമയും ശ്വസന പ്രശ്നങ്ങളുമാണ്. ദീര്‍ഘകാല ബ്രോങ്കൈറ്റിസിന്‍റെ ഏറ്റവും
സാധാരണമായ കാരണം പുകവലിയാണ്.
ഓര്‍ത്തിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം, ശരിയായ രോഗനിര്‍ണ്ണയവും ചികിത്സയും കൊണ്ട് ബ്രോങ്കൈറ്റിസ്
സുഖപ്പെടുത്താവുന്നതാണ് എന്നതാണ്.

Please Select Your Preferred Language