പ്രചോദനങ്ങൾ

ജീവിതം 2.0

യുവത്വത്തിലായിരിക്കുക എന്നതിന്‍റെ അര്‍ത്ഥം ജീവിതം രസകരമായിരിക്കുകയും വ്യത്യസ്ത അനുഭവങ്ങളുണ്ടായിരിക്കുകയും ചെയ്യുക എന്നതാണ്. ഒരു 20 അല്ലെങ്കിൽ 25 വര്‍ഷങ്ങള്‍ക്കു ശേഷം നമുക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ചിന്തിക്കാൻ നാം ശ്രമിക്കാറില്ല. അവിടെയാണ് എന്‍റെ പ്രശ്നങ്ങൾ ആരംഭിച്ചത്. എന്‍റെ ചെറുപ്രായത്തിൽ, ഞാൻ പുകവലി ആരംഭിച്ചു, പിന്നീടുള്ള എന്‍റെ ജീവിതത്തിൽ അത് എന്നെ എത്രമാത്രം ദോഷകരമായി ബാധിക്കും എന്ന് മനസ്സിലാക്കാതെ അല്ലെങ്കില്‍ തിരിച്ചറിയാതെ. ഞാന്‍ പല പ്രാവശ്യം പുകവലി ഉപേക്ഷിക്കാൻ ശ്രമിച്ചു, പക്ഷേ എപ്പോഴും ഞാന്‍ ഇതു പറഞ്ഞ് എന്നെത്തന്നെ ന്യായീകരിച്ചു, ഞാന്‍ പുകവലി ശീലമുള്ള ഒരു സ്വതന്ത്ര യുവാവായിരുന്നു. സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം എന്താണ്?

 

അതിന്‍റെ ഉത്തരം വെറും നാല് അക്ഷരങ്ങളായിരുന്നു.- സി.ഒ.പി.ഡി.

 

തുടക്കത്തില്‍ രോഗലക്ഷണങ്ങൾ, എനിക്ക് അവഗണിക്കാമായിരുന്ന, ചെറിയ ശ്വാസതടസ്സം അല്ലെങ്കില്‍ ഇടയ്ക്കിടെയുണ്ടാകുന്ന ചുമ എന്നിവയായിരുന്നു. ആദ്യം, ഞാന്‍ കരുതിയത് അത് പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളാണ് എന്നാണ്, അതിനെ കുറിച്ച് ഞാൻ കൂടുതൽ ആലോചിച്ചതുമില്ല. എന്നാല്‍ കാലം ചെല്ലുംതോറും എന്‍റെ സ്ഥിതി വഷളാകാൻ തുടങ്ങി. പലചരക്കുസാധനങ്ങൾ ഷോപ്പിംഗ് നടത്തുക അല്ലെങ്കില്‍ വാഷ്റൂമിലേക്ക് പോകുക തുടങ്ങി തികച്ചും സാധാരണമായ കാര്യങ്ങള്‍ ചെയ്യുമ്പോഴും എനിക്ക് ശ്വാസം കിട്ടാതായിത്തുടങ്ങി. വാഷ്റൂം ഉപയോഗിക്കാന്‍ ഒറ്റയ്ക്ക് പോകാന്‍ എനിക്ക് ഭയമാകുന്ന വിധത്തിൽ കാര്യങ്ങൾ തീരെ മോശമായി. തുടര്‍ന്ന് ഞാൻ കിടപ്പിലായി.

 

വ്യത്യസ്ത പരിഹാരങ്ങളും പ്രയോജനമില്ലാത്ത ചികിത്സകളും ശ്രമിച്ചുനോക്കിയ ശേഷം എനിക്ക് മനസ്സിലായ കാര്യം എന്‍റെ അവസ്ഥ മാറുന്നതിന് ഞാൻ കാര്യമായ എന്തെങ്കിലും ചെയ്യണം എന്നുള്ളതാണ്. ഒരു ഡോക്ടറെ കാണുന്നതു വരെ എനിക്ക് സി.ഒ.പി.ഡി. ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. ഡോക്ടര്‍ എന്നോട് അക്കാര്യം ആദ്യം സൂചിപ്പിച്ചപ്പോൾ ഞാൻ കരുതിയത് അദ്ദേഹം വെറുതെ പറയുന്നതാണെന്നാണ്. ഞാനത് പറഞ്ഞപ്പോൾ, പുകവലി എങ്ങനെ എന്‍റെ ശ്വാസകോശത്തെയും വായുമാര്‍ഗ്ഗങ്ങളെയും ബാധിച്ചിരിക്കുന്നു എന്നും അത് എങ്ങനെ എന്നെ സി.ഒ.പി.ഡി.യില്‍ എത്തിച്ചിരിക്കുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.

 

എന്‍റെ മുന്നിൽ വഴികളൊന്നുമില്ലെന്ന് എനിക്ക് തീര്‍ച്ചയായിരുന്നു. അപ്പോള്‍ ശരിയായ ചികിത്സ എടുക്കുകയും ജീവിതശൈലിയില്‍ ഏതാനും മാറ്റങ്ങൾ വരുത്തുകയും ചെയ്യുകയാണെങ്കിൽ സി.ഒ.പി.ഡി. മാനേജ് ചെയ്യാന്‍ സാധിക്കുമെന്ന് ഡോക്ടർ എന്നോടു പറഞ്ഞു. ഇന്ന്, ഞാന്‍ മുമ്പത്തെ പോലെ തന്നെ സ്വതന്ത്രവും സന്തോഷവുമായ ജീവിതം നയിക്കുന്നു. ഞാന്‍ പുകവലി ഉപേക്ഷിക്കുകയും ശരിയായ ചികിത്സ എടുക്കുകയും ചെയ്യുന്നതിനാൽ എന്‍റെ സി.ഒ.പി.ഡി. നിയന്ത്രിക്കുന്ന കാര്യത്തിൽ ഞാൻ ശരിയായ പാതയിലാണെന്നാണ് എന്‍റെ ഡോക്ടർ പറയുന്നത്.

 

ഇപ്പോള്‍ എനിക്ക് എവിടെയെങ്കിലും ഒറ്റയ്ക്ക് പോകുന്നതിനോ ഇഷ്ടമുള്ളതെന്തും കഴിക്കുന്നതിനോ ഭയമൊന്നുമില്ല. സി.ഒ.പി.ഡി.യുള്ള ആളുകള്‍ അത് ലോകത്തിന്‍റെ അവസാനമല്ല എന്ന് എന്നെപ്പോലെ തന്നെ തിരിച്ചറിയുമെന്നും, ശരിയായ രോഗനിര്‍ണയം, ചികിത്സ, ജീവിതശൈലിയിലെ വ്യതിയാനങ്ങള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് ആരോഗ്യകരവും സജീവവുമായ ഒരു ജീവിതം നയിക്കാനാവുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.

Please Select Your Preferred Language