ആസ്ത്മ

താങ്കളുടെ അവസ്ഥ കൈകാര്യം ചെയ്യുക

ആസ്ത്മ ഒരു പ്രശ്നമാണ്, അതെ. എന്നാല്‍, ശരിയായ ചികിത്സയും ആസ്ത്മ പ്രവര്‍ത്തന പദ്ധതിയും കൊണ്ട്, താങ്കള്‍ക്ക് താങ്കളുടെ ആസ്ത്മ പൂര്‍ണ്ണമായും നിയന്ത്രിക്കാവുന്നതും, നിങ്ങള്‍ക്കതുണ്ടെന്നത് മിക്കവാറും മറന്നുകളയാവുന്നതുമാണ്.
താങ്കളുടെ ട്രിഗറുകള്‍ ഒഴിവാക്കുക
ഓരോരുത്തരുടെയും ആസ്ത്മ വ്യത്യസ്തമാണ്, അതുകൊണ്ട്, അവരുടെ ട്രിഗറുകളും അതുപോലെതന്നെ
വ്യത്യസ്തമാണ്. താങ്കളുടെ പ്രശ്നം പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതിന്, താങ്കളുടെ ട്രിഗറുകള്‍
തിരിച്ചറിയുകയും താങ്കളുടെ കഴിവിന്‍റെ പരമാവധി അവ ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ക്രമമായ മരുന്നെടുക്കല്‍
താങ്കളുടെ ഡോക്ടര്‍ സാധാരണയായി രണ്ടു തരം മരുന്നുകൾ നിര്‍ദ്ദേശിക്കും - പെട്ടെന്ന് ആശ്വാസം
നല്കുന്നവയും (റിലീവര്‍ അഥവാ റെസ്ക്യൂ) ദീര്‍ഘ കാല മരുന്നുകളും (കണ്‍ട്രോളര്‍). പെട്ടെന്ന് ആശ്വാസം
നല്കുന്ന മരുന്നുകൾ ഉടനടിയുള്ള ആശ്വാസം പ്രദാനം ചെയ്യുമ്പോൾ, ദീര്‍ഘ കാല മരുന്നുകള്‍ ലക്ഷണങ്ങളെയും
രോഗത്തിന്‍റെ ആക്രമണങ്ങളെയും പ്രതിരോധിക്കുന്നു. താങ്കളുടെ ആസ്ത്മ പൂര്‍ണ്ണമായും നിയന്ത്രണത്തിൽ
നിര്‍ത്തുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരം ഈ മരുന്നുകൾ താങ്കള്‍ എടുക്കുക എന്നത്
അത്യാന്താപേക്ഷിതമാണ്. റിലീവര്‍ മരുന്നുകളും കണ്‍ട്രോളർ മരുന്നുകളും, രണ്ടും ആസ്ത്മ ചികിത്സയില്‍
മര്‍മ്മപ്രധാനമായ പങ്കു വഹിക്കുന്ന ഇന്‍ഹേലറുകൾ വഴിയാണ് എടുക്കുന്നത്.
പീക്ക് ഫ്ളോ മീറ്റര്‍ ഉപയോഗിക്കുന്നത്
താങ്കളുടെ ആസ്ത്മ നിരീക്ഷിക്കുന്നതിന് താങ്കളെ സഹായിക്കുന്ന ഒരു ചെറിയ ഉപകരണമാണ് പീക്ക് ഫ്ളോ
മീറ്റര്‍. എത്ര നന്നായി താങ്കള്‍ക്ക് താങ്കളുടെ ശ്വാസകോശത്തിൽ നിന്ന് വായു പുറത്തേക്കു ഊതുവാന്‍
സാധിക്കുന്നു എന്നതു കണക്കാക്കുന്നതിലൂടെ അത് താങ്കളുടെ ശ്വാസകോശത്തിന്‍റെ ശക്തി അളക്കുന്നു.
താങ്കളുടെ ഡോക്ടറുടെ സഹായത്തോടെ, താങ്കള്‍ക്ക് താങ്കളുടെ ശ്വാസകോശങ്ങള്‍ക്ക് ഒരു ലക്ഷ്യം സെറ്റു
ചെയ്യാവുന്നതും, ക്രമമായി താങ്കളുടെ പുരോഗതി പരിശോധിക്കുവാന്‍ സാധിക്കുന്നതുമാണ്. താങ്കളുടെ ആസ്ത്മ
നിയന്ത്രിക്കുന്നതിന് എങ്ങനെയാണ് ഒരു പീക്ക് ഫ്ളോ മീറ്റര്‍ കാര്യക്ഷമമായി ഉപയോഗിക്കേണ്ടത് എന്നു
പഠിക്കുന്നതിന് ഒരു ബ്രീത്ത്ഫ്രീ ക്ലിനിക് സന്ദര്‍ശിക്കുക.
ആസ്ത്മ പ്രവര്‍ത്തന പദ്ധതി
ഒരു ആസ്ത്മ പ്രവര്‍ത്തന പദ്ധതി എന്നത് താങ്കളുടെ ആസ്ത്മ നിയന്ത്രിക്കുവാൻ സഹായിക്കുന്നതിനായി
താങ്കളും താങ്കളുടെ ഡോക്ടറുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന, ഒരു എഴുതപ്പെട്ട പദ്ധതിയാണ്. ഏതു തരം
മരുന്നുകളാണ് എടുക്കേണ്ടത് എന്നതും അവ എപ്പോഴാണ് എടുക്കേണ്ടത് എന്നതും പോലെയുള്ള,
ദൈനംദിനാടിസ്ഥാനത്തില്‍ താങ്കളുടെ ആസ്ത്മ എപ്രകാരം നിയന്ത്രിക്കണമെന്ന് ഈ ആസ്ത്മ പ്രവര്‍ത്തന
പദ്ധതി കാണിക്കുന്നു. താങ്കളുടെ ആസ്ത്മ ലക്ഷണങ്ങളില്‍ ഒരു വര്‍ദ്ധനവുണ്ടെങ്കിലും ആസ്ത്മ
ആക്രമണങ്ങളുടെ സമയത്തും എന്തു മരുന്നുകളാണ് എടുക്കേണ്ടതെന്നും എന്തു ചുവടുകളാണ്
പിന്തുടരേണ്ടതെന്നും കൂടി ഈ പദ്ധതി താങ്കളോടു പറയുന്നു. എപ്പോഴാണ് ഡോക്ടറെ വിളിക്കുകയോ
ഏറ്റവുമടുത്തുള്ള ആശുപത്രിയില്‍ പോകേണ്ടതെന്നും പദ്ധതി വിശദമാക്കുന്നു.
ക്രമമായ ഡോക്ടര്‍ സന്ദര്‍ശനങ്ങൾ
താങ്കളുടെ ലക്ഷണങ്ങള്‍ നിയന്ത്രണത്തിലാണെങ്കിലും അല്ലെങ്കിലും, ക്രമമായ ഇടവേളകളില്‍ താങ്കളുടെ
ഡോക്ടറെ സന്ദര്‍ശിക്കുക എന്നത് പ്രധാനമാണ്. താങ്കളുടെ ലക്ഷണങ്ങളെയും, ആസ്ത്മ മരുന്നുകളെയും, താങ്കള്‍
എടുത്തുകൊണ്ടിരിക്കാവുന്ന മറ്റു മരുന്നുകളെയും കുറിച്ച് എപ്പോഴും താങ്കളുടെ ഡോക്ടറുമായി സംസാരിക്കുക.
ഈ വിധത്തില്‍, താങ്കളുടെ ആസ്ത്മയെ നിയന്ത്രിക്കുവാനും, ആക്രമണങ്ങള്‍ ചെറുക്കുവാനും, പൂര്‍ണ്ണമായ ഒരു
ജീവിതം ജീവിക്കുവാനും താങ്കളെ സഹായിക്കുവാനുതകുന്ന ഫലപ്രദമായ ഒരു ആസ്ത്മ പ്രവര്‍ത്തന പദ്ധതി
തയ്യാറാക്കുന്നതിന് താങ്കളുടെ ഡോക്ടര്‍ക്ക് സാധിക്കും.

Please Select Your Preferred Language