പ്രചോദനങ്ങൾ

താരാപഥങ്ങള്‍ തേടി

സഹാന് ഒരിക്കലും അടങ്ങിയിരിക്കാനാവില്ല. അതിനാല്‍, ചെറുതും വലുതുമായ പരിക്കുകള്‍ വീട്ടിലെ ആഴ്ച്ച തോറുമുള്ള സംഭവങ്ങളായിരുന്നു. അവന്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങളില്‍ നിന്ന് അവയൊന്നും അവനെ തടഞ്ഞില്ല. എല്ലാ മാതാപിതാക്കള്‍ക്കും അവരുടെ കുട്ടികളെ കുറിച്ചുള്ളതു പോലെ തന്നെ എനിക്ക് അവനെ കുറിച്ച് അല്പം ഭയമുണ്ടായിരുന്നു എന്നു ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ സാധാരണ പോലെ തോന്നിച്ച ഒരു ദിവസം എന്‍റെ മനോവിഭ്രാന്തി, കാര്യകാരണമുള്ള ഒരു ഭയമായി മാറുമെന്ന് എനിക്ക് ഒട്ടും അറിയില്ലായിരുന്നു.

 

സഹാന് 4 വയസ്സുള്ളപ്പോഴാണ് ഒരു ദിവസം അവന്‍ ഒട്ടും ശ്വാസമെടുക്കാനാവാതെ വീട്ടില്‍ തിരിച്ചെത്തിയത്. അവന്‍ പടിക്കെട്ടുകള്‍ ഓടിക്കയറിയത് കാരണമായിരിക്കാം എന്ന് അനുമാനത്തില്‍ ഞങ്ങള്‍ അതിനെ കുറിച്ച് കൂടുതലൊന്നും ചിന്തിച്ചില്ല. അവന്‍റെ ശ്വസനം സാധാരണ നിലയിലാകാതിരുന്നപ്പോള്‍ മാത്രമാണ് എന്തോ കുഴപ്പമുള്ളതായി ഞങ്ങള്‍ തിരിച്ചറിഞ്ഞത്. ആകെ പരിഭ്രാന്തിയിലായ ഞങ്ങള്‍ക്ക് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ: ഞങ്ങള്‍ വേഗം അവനെ ആശുപത്രിയിലെത്തിച്ചു.

 

ഡോക്ടറോട് എന്തെങ്കിലു വിശദീകരിക്കാന്‍ ഞങ്ങള്‍ക്കാവുന്നതിനു മുമ്പ് സഹാനെ അവന്‍റെ വായും മൂക്കും ഓക്സിജന്‍ മാസ്ക് കൊണ്ട് മൂടിയ നിലയില്‍ ഐ.സി.യു.വിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ക്ക് അനുഭവപ്പെട്ട ഭീകരത വിവരിക്കാന്‍ വാക്കുകള്‍ക്കാവില്ല. ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെടാന്‍ പോകുന്നു എന്ന് എനിക്ക് തീര്‍ച്ചയായിരുന്നു.

 

ഏതാനും മണിക്കൂറുകള്‍ക്കു ശേഷം, ഞങ്ങള്‍ക്ക് ആശ്വാസവും അതേസമയം തന്നെ ഞങ്ങളുടെ മനസ്സില്‍ പുതിയ ഭയവും കൊണ്ടുവന്ന വാര്‍ത്ത ഞങ്ങളോടു പറഞ്ഞു –“സഹാന്‍ ഒരു അപകടത്തിലുമായിരുന്നില്ല. എന്നാല്‍ അവന് ആസ്ത്മയുണ്ട്”. ഞങ്ങളുടെ ഭയത്തില്‍ നിന്നും ആസ്ത്മയെ കുറിച്ചുള്ള ഞങ്ങളുടെ പരിമിതമായ അറിവില്‍ നിന്നും ഞങ്ങള്‍ ഡോക്ടറെ ചോദ്യങ്ങല്‍ കൊണ്ടു വീര്‍പ്പുമുട്ടിച്ചു  “അവന്‍ വീണ്ടും പഴയതുപോലെയാകുമോ?”“എന്തുകൊണ്ട് അവനിതു വന്നു?”“അവന്‍റെ ആസ്ത്മയ്ക്ക് എന്തെങ്കിലും പ്രതിവിധിയുണ്ടോ?”“ഇനി അവന് ഫുട്ബോള്‍ കളിക്കാനാവുമോ അവന് ആസ്ത്മ വരാനുള്ള പ്രായമായോ?”

 

അപ്പോള്‍ ഡോക്ടര്‍ ആസ്ത്മയെ കുറിച്ച് എല്ലാക്കാര്യങ്ങളും എന്തുകൊണ്ടാണ് ഇന്‍ഹേലറുകള്‍ സഹാനുള്ള ഏറ്റവും മികച്ച പ്രതിവിധിയാകുന്നത് എന്നും വിശദീകരിച്ചു. ഇന്‍ഹേലറുകള്‍ക്ക് എങ്ങനെയാണ് പ്രയോജനം നല്കാനാകുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഞങ്ങള്‍ വീണ്ടും ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരംഭിച്ചു. “അവന് എന്തുകൊണ്ടാണ് ഇന്‍ഹേലറുകള്‍ ആവശ്യമാകുന്നത്?”“അവ മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ളതല്ലേ?”“അത് ചികിത്സിയ്ക്കുള്ള അവസാന ആശ്രയമല്ലേ?”“ഇന്‍ഹേലറുകളില്‍ സ്റ്റീറോയിഡുകള്‍ അടങ്ങിയിട്ടില്ലേ?”“സ്റ്റീറോയിഡുകള്‍ സഹാന്‍റെ വളര്‍ച്ചയെ മുരടിപ്പിക്കില്ലേ?”

 

അപ്പോള്‍ ഡോക്ടര്‍ ഇന്‍ഹേലറുകളെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകളെ കുറിച്ചും അവ എങ്ങനെയാണ് വായുമാര്‍ഗ്ഗങ്ങളിലെ തടസ്സം നീക്കി മെച്ചപ്പെട്ട വിധത്തില്‍ ശ്വസിക്കാന്‍ ആളുകളെ സഹായിക്കുന്നത് എന്നും വിശദീകരിച്ചുതന്നു. ഞങ്ങള്‍ക്ക് അപ്പോഴും ഇന്‍ഹേലറുകളെ കുറിച്ച് അത്ര തീര്‍ച്ച വന്നില്ല, എന്നിരുന്നാലും സഹാനെ സഹായിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം ഇന്‍ഹേലറുകളാണെന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമായി. അതുകൂടാതെ, ഇന്‍ഹേലറുകള്‍ ശരിയായി ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ഞങ്ങള്‍ പഠിക്കുകയും സഹാനെ പഠിപ്പിക്കുകയും ചെയ്തു.

 

എന്നാല്‍ ഇന്‍ഹലേഷന്‍ തെറാപ്പി ഉണ്ടായിട്ടും, ഞങ്ങള്‍ അവന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചു. അവന്‍ കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന ഓരോ ചെറിയ കാര്യങ്ങളും ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരുന്നു. സഹാന്‍ എന്തെങ്കിലും കാര്യത്തിന് വീടിനു പുറത്തേക്കിറങ്ങുന്നത് ഞങ്ങളില്‍ ഭയമുളവാക്കും. അവന്‍ എന്തെങ്കിലും കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കുവാന്‍ പോലും സാധിക്കുമായിരുന്നില്ല. മോശമായതൊന്നും അവന് സംഭവിക്കാതിരിക്കേണ്ടതിന് ഞങ്ങള്‍ അവനെ ഞങ്ങള്‍ക്കു സാദ്ധ്യമാകുന്നിടത്തോളം ഞങ്ങളോടു ചേര്‍ത്തുനിര്‍ത്തി.

 

സാവധാനത്തില്‍, ഇന്‍ഹലേഷന്‍ തെറാപ്പിയുടെ ഫലങ്ങള്‍ ഞങ്ങള്‍ കാണാന്‍ തുടങ്ങി. അവന്‍റെ ശ്വസനം മെച്ചപ്പെടുന്നതും അവന്‍റെ ആത്മവിശ്വാസം തിരികെയെത്തുന്നതും ഞങ്ങള്‍ കണ്ടു. അവന്‍റെ ട്രിഗ്ഗറുകള്‍ ഒഴിവാക്കിയതും, ക്രമമായി ഡോക്ടറെ സന്ദര്‍ശിക്കുന്നതും അതോടൊപ്പം ഇന്‍ഹേലറുകളുടെ ശരിയായ ഉപയോഗവും അവന്‍റെ ആസ്ത്മ നിയന്ത്രണവിധേയമാക്കാന്‍ സഹാനെ സഹായിച്ചു.

 

ഇപ്പോള്‍ 12 വയസ്സില്‍, സഹാന്‍ വളരെ സജീവവും ആരോഗ്യവാനുമായ ഒരു അണ്‍കുട്ടിയായി മാറിക്കൊണ്ടിരിക്കയാണ്. അവന്‍ മികച്ച ഒരു നീന്തല്‍താരവും ഫുട്ബോള്‍ കളിക്കാരനുമാണ്. അവന് ആഗ്രഹമുള്ളതെന്തും അവന്‍ കഴിക്കുന്നു. അവന്‍റെ പ്രായം വച്ചുനോക്കുമ്പോള്‍ അവന്‍ ഒരു മികച്ച പാചകക്കാരനുമാണ്. സഹാനെ കാണുന്ന ആര്‍ക്കും അവന് ആസ്ത്മയുള്ളതായി വിശ്വസിക്കാനാവില്ല, വാസ്തവം പറഞ്ഞാല്‍ ഞങ്ങള്‍ക്കും ചിലപ്പോഴൊക്കെ വിശ്വസിക്കാനാവില്ല!

Please Select Your Preferred Language