പ്രചോദനങ്ങൾ

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

അതാരംഭിച്ചത് ഒരു ദിവസം ഒരൊറ്റ തുമ്മലോടെയാണ്. തീര്‍ച്ചയായും, ഒരു തുമ്മലിന് താങ്കളുടെ ജീവിതത്തെ മാറ്റിമറിക്കാനാവില്ല. എന്നാല്‍ 15-20 മിനിട്ട് തുടര്‍ച്ചയായ തുമ്മലിന് അതിന് സാധിക്കും. താങ്കള്‍ തളര്‍ന്നു പോകുന്നതു വരെ അത് നീണ്ടുനില്ക്കുകയാണെങ്കില്‍, താങ്കളുടെ ജീവിതം പിന്നെ പഴയതു പോലെയായിരിക്കില്ല.

 

തുടക്കത്തില്‍, ഞാന്‍ കരുതിയത് അത് ജലദോഷം ആയിരിക്കുമെന്നാണ്. എന്നാല്‍ അതിനു ശേഷം, തുമ്മല്‍ ദിവസം മുഴുവന്‍ തുടര്‍ന്നു. ആദ്യമൊക്കെ, എന്‍റെ സുഹൃത്തുക്കളും വീട്ടിലുള്ളവരും, ഒരു സംഭാഷണത്തിനിടയില്‍ ഞാന്‍ തുമ്മുമ്പോള്‍ എന്നെ ദൗര്‍ഭാഗ്യത്തിന്‍റെ ദൂതന്‍ എന്നു വിളിച്ചു കളിയാക്കിയിരുന്നു. ഞാനും അതു കേട്ട് ചിരിക്കുകയായിരുന്നു പതിവ്.

 

എന്നാല്‍ പിന്നീട് അത് തമാശയല്ലാതായി മാറി. അന്ധവിശ്വാസം വളരെ ആഴത്തിലുള്ളതും എന്‍റെ തുമ്മലുകള്‍ തീരെ അടിക്കടിയുള്ളതുമായിരുന്നു. മന്‍ഹൂസ് പോലെയുള്ള വാക്കുകള്‍ ഓരോ തവണയും എന്‍റെ കാതുകളില്‍ കുത്തിയിറങ്ങി. അത് നിരന്തരമായ തുമ്മലില്‍ നിന്ന് എന്‍റെ നെഞ്ചിനുണ്ടായ വേദനയേക്കാള്‍ എന്നെ വ്രണപ്പെടുത്തി.

 

തുമ്മലും ഒരു രോഗത്തിന്‍റെ ഒരു ഭാഗമാകാവുന്നതാണ്. എനിക്ക് തുടര്‍ച്ചയായി മൂക്കൊലിപ്പും കണ്ണില്‍ നിന്ന് വെളളമൊലിപ്പുമുണ്ടായി. അവസാനം, ഞാന്‍ ഒരു ഡോക്ടറെ കാണുകയും അദ്ദേഹം എന്‍റെ അവസ്ഥയുടെ പേര് അലര്‍ജിക് റൈനൈറ്റിസ് എന്നാണെന്ന് എനിക്ക് വിശദീകരിച്ചു തന്നു. ആദ്യം അത് എന്നെ വളരെയധികം ഭയപ്പെടുത്തി. ഞാന്‍ ചികിത്സയും മരുന്നുകളും എടുക്കാന്‍ തുടങ്ങി. എന്‍റെ ജീവിതം സാധരണ നിലയിലേക്ക് മടങ്ങിവരാന്‍ തുടങ്ങി. ഇന്ന് എന്‍റെ അലര്‍ജിക് റൈനൈറ്റിസ് പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്.

 

ഞാന്‍ ഒരിക്കലും ഭാഗ്യത്തില്‍ വിശ്വസിച്ചിരുന്നില്ല, പ്രത്യേകിച്ചും ഒരു മന്‍ഹൂസ് ആയി. എന്നാല്‍ എന്‍റെ അവസ്ഥയ്ക്കുള്ള ശരിയായ രോഗനിര്‍ണയം കണ്ടെത്താന്‍ എന്‍റെ ഡോക്ടര്‍ എന്നെ സഹായിച്ചത് എന്‍റെ നല്ല ഭാഗ്യമാണെന്ന് ഞാന്‍ കരുതുന്നു. എന്‍റെ അതേ അവസ്ഥയിലുള്ളവരും അത് തന്നെ ചെയ്യുമെന്നും, എന്നെ പോലെ തന്നെ, അവര്‍ക്കും സാധാരണ ജീവിതം നയിക്കാനാവുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. അങ്ങനെ അവരുടെ തുമ്മലുകള്‍ക്ക് പകരം മുഖത്ത് പുഞ്ചിരികള്‍ വിരിയട്ടെ.

Please Select Your Preferred Language