ബാദ്ധ്യതാ നിരാകരണം

ഈ വെബ്സൈറ്റ്  (“വെബ്സൈറ്റ്”) ശ്വസന രോഗങ്ങളെ സംബന്ധിക്കുന്ന പൊതുവായ വിവരങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ളതാണ്. ഇതിലടങ്ങിയിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും ഈ വെബ്സൈറ്റിന്‍റെയും വെബ്സൈറ്റില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെയും, വാര്‍ത്തകളുടെയും, ടെക്സ്റ്റുകളുടെയും, ഗ്രാഫിക്സിന്‍റെയും, ചിത്രങ്ങളുടെയും മറ്റു വസ്തുക്കളുടെയും (“വിവരങ്ങള്‍”) ഉപയോഗത്തെ ഭരിക്കുന്നതാണ്. ഈ നിബന്ധനകളും വ്യവസ്ഥകളും, ഭാവിയിലെ രോഗികളും അല്ലെങ്കില്‍ അവരുടെ ബന്ധുക്കളും/സുഹൃത്തുക്കളും (“ഉപയോക്താവ്”) വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെടുന്ന മെഡിക്കല്‍ അല്ലെങ്കില്‍ ഹെല്‍ത്ത്കെയര്‍ പ്രാക്ടീഷണല്‍/ആശുപത്രി/ഡയഗ്നോസ്റ്റിക് സെന്‍റര്‍/ക്ലിനിക്ക്/കെമിസ്റ്റ് ഷോപ്പ് മുതലായവരും (“സേവന ദാതാവ്”) ഉള്‍പ്പെടെ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുന്ന ഏത് ഉപയോക്താവിനും ബാധകമായിരിക്കുന്നതാണ്.  

ഈ വെബ്സൈറ്റിലുള്ള ഉള്ളടക്കം വിവരം എന്ന നിലയില്‍ മാത്രം നല്കുന്നതാണ്. അത് വൈദ്യ ഉപദേശത്തിനുള്ള ക്ഷണമോ സൗകര്യമോ ആകുന്നതല്ല. ഇതിലെ ഉള്ളടക്കം ഉപയോഗക്താവിന്‍റെഅധികാരപരിധിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അധികാരപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു ലൈസന്‍സ്ഡ് ഹെല്‍ത്ത്കെയര്‍ പ്രാക്ടീഷണറില്‍ നിന്ന് വൈദ്യ ഉപദേശം തേടുന്നതിനു പകരം ഉപയോഗപ്പെടുത്താന്‍ പാടില്ല. ഉപയോക്താവ് ഈ വെബ്സൈറ്റില്‍ വിവരിച്ചിരിക്കുന്ന അല്ലെങ്കില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രകാരമുള്ള ഏതെങ്കിലും ഔഷധം, ഭക്ഷണ സപ്ലിമെന്‍റ് അല്ലെങ്കില്‍ ചികിത്സ ആദ്യം തന്‍റെ ഫിസിഷ്യനെ കണ്‍സള്‍ട്ട്ചെയ്യാതെ എടുക്കാനോ ഉപയോഗിക്കാനോ പാടില്ല. സിപ്ല ഈ സൈറ്റില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങളില്‍ ആശ്രയിക്കുന്ന ഒരു വ്യക്തിയുടെയും ഒരുത്തരവാദിത്തവും ഏറ്റടുക്കുന്നതല്ല, മാത്രമല്ല അത്തരം വിവരങ്ങളുമായി ബന്ധപ്പെട്ട എല്ലാ ബാദ്ധ്യതയും നിരാകരിക്കുകയും ചെയ്യുന്നു. ഒരു ലൈസന്‍സ്ഡ് ഹെല്‍ത്ത്കെയര്‍ പ്രാക്ടീഷണറില്‍ നിന്നുള്ള വൈദ്യ ഉപദേശം തേടാതെ താങ്കള്‍ ഈ വെബ്സൈറ്റിലെ വിവരങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പാടില്ല.

ഉപയോക്താവ് ഈ വെബ്സൈറ്റിലെ വിവരങ്ങള്‍ വിലയിരുത്തുന്നതിന് വിനിയോഗിക്കേണ്ട തന്‍റെസ്വന്തം നിര്‍ണ്ണയത്തിനു പകരമാവാന്‍ ഈ വെബ്സൈറ്റിന്‍റെ ഉള്ളടക്കത്തെ അനുവദിക്കാന്‍ പാടില്ല. വെബ്സൈറ്റിലെ സേവന ദാതാവ് വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്ന സമയത്ത് ലഭ്യമായേക്കില്ല എന്ന് അല്ലെങ്കില്‍ ഈ വെബ്സൈറ്റുമൊത്തുള്ള അവരുടെ സഹകരണം അവസാനിപ്പിച്ചേക്കാം എന്ന് ഉപയോക്താവ് സമ്മതിക്കുന്നു.

പ്രാക്ടീസ് ചെയ്യുന്നതിന് ബന്ധപ്പെട്ട നിയമപരമായ അധികൃതരില്‍ നിന്നുള്ള സാധുവായ ലൈസന്‍സും(കളും) രെജിസ്ട്രേഷനും തനിക്ക്/അതിന് ഉണ്ടെന്നും ബാധകമായ എല്ലാ നിയമങ്ങളും പാലിക്കുമെന്നും ഉറപ്പുവരുത്തേണ്ടത് സേവന ദാതാവിന്‍റെ മാത്രം ഉത്തരവാദിത്തമായിരിക്കും. ഈ വ്യവസ്ഥയുടെ ലംഘനം അതില്‍ നിന്ന് ഉരുത്തിരിയുന്ന നിയമ നടപടികള്‍ക്ക് അല്ലെങ്കില്‍ മറ്റ് പ്രത്യാഘാതങ്ങള്‍ക്ക് ബന്ധപ്പെട്ട സേവന ദാതാവിനെ പൂര്‍ണ്ണമായി ബാദ്ധ്യസ്ഥമാക്കുന്നതാണ്.  

ഈ സൈറ്റ് തെറ്റുകളില്‍ നിന്ന് അല്ലെങ്കില്‍ പിഴവുകളില്‍ നിന്ന് മുക്തമാണ് എന്നുറപ്പാക്കുന്നതിനുള്ള ആവശ്യമായ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിയിട്ടുണ്ടെങ്കിലും, ഈ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഏതെങ്കിലും വസ്തുതയുടെ അല്ലെങ്കില്‍ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എടുത്ത ഏതെങ്കിലും നടപടിക്ക്, പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ക്ക്, നല്കിയതോ സ്വീകരിച്ചതോ ആയ ഉപദേശത്തിന്, സംഭവിച്ച നേരിട്ടുള്ളതോ പരോക്ഷമായതോ, സവിശേഷമായതോ തജ്ജന്യമായതോ ആയ നഷ്ടത്തിന് അല്ലെങ്കില്‍ കേടുപാടിന് സിപ്ലയ്ക്ക് ഒരു വിധത്തിലുമുള്ള ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.

Please Select Your Preferred Language