ശ്വസിക്കുന്നയാൾ

വിവിധ തരം ഇന്‍ഹേലറുകള്‍

ലോകമെമ്പാടും, ആസ്ത്മയും സി.ഒ.പി.ഡി.യും പോലെയുള്ള അനേകം ശ്വസന പ്രശ്നങ്ങള്‍ക്കുള്ള  പ്രഥമ ചികിത്സയായി ഇന്‍ഹേലറുകള്‍ പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്‍ഹേലറുകള്‍ വഴി എടുക്കാവുന്ന രണ്ടു തരം മരുന്നുകളുണ്ട് - കണ്‍ട്രോളറുകളും (ഇവ താങ്കളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു) റിലീവറുകളും (ഒരു ആസ്ത്മ ആക്രമണം ഉണ്ടായാല്‍ ഇവ ഉടനടിയുള്ള ആശ്വാസം നല്കുന്നു).  ഇന്‍ഹേല്‍ ചെയ്ത മരുന്ന് നേരിട്ട് ശ്വാസകോശങ്ങളില്‍ എത്തുന്നതിനാല്‍, ഇന്‍ഹേലറുകളാണ് ആസ്ത്മയും സി.ഒ.പി.ഡി.യും ചികിത്സിക്കുവാനും നിയന്ത്രിക്കുവാനുമുള്ള ഏറ്റവും സുരക്ഷിതവും ഏറ്റവും ഫലപ്രദവുമായ മാര്‍ഗ്ഗമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

വിശാലമായി, ഇന്‍ഹേലര്‍ ഉപകരണങ്ങളെ 4 വിഭാഗങ്ങളിലായി തരംതിരിക്കാം - പ്രെഷറൈസ്ഡ് മീറ്റേഡ് ഡോസ് ഇന്‍ഹേലറുകള്‍ (pMDIs), ഡ്രൈ പൗഡര്‍ ഇന്‍ഹേലറുകള്‍ (DPIs), ബ്രീത്ത് ആക്ചുവേറ്റഡ് ഇന്‍ഹേലറുകള്‍ (BAIs), നെബുലൈസറുകള്‍ എന്നിവ.

  1. പ്രെഷറൈസ്ഡ് മീറ്റേഡ് ഡോസ് ഇന്‍ഹേലറുകള്‍ (pMDIs)

പമ്പ് ഇന്‍ഹേലറുകള്‍ എന്നും അറിയപ്പെടുന്ന ഇവയാണ് ഏറ്റവും സാധാരാണമായി ഉപയോഗിക്കപ്പെടുന്ന ഇന്‍ഹേലര്‍ ഉപകരണങ്ങള്‍. അവ പ്രൊപ്പെല്ലന്‍റിനെ അടിസ്ഥാനമാക്കിയുള്ളവയും, നിശ്ചിതമായ, മുന്‍കൂട്ടി-അളന്നു വച്ചിരിക്കുന്ന അളവ് മരുന്ന് ഏയ്റോസോള്‍ സ്പ്രേയുടെ രൂപത്തില്‍ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നവയുമാണ്; അത് ഉച്ഛ്വസിക്കേണ്ടതാണ്. ഓരോ തവണയും പ്രവര്‍ത്തിപ്പിക്കുന്ന (ആക്ചുവേഷന്‍) സമയത്ത് പുനരുല്പാദിപ്പിക്കാവുന്ന ഡോസുകള്‍ ഇത് സ്വതന്ത്രമാക്കുന്നു. ഓരോ തവണയും ഒരേ അളവ് ഡോസ് സ്വതന്ത്രമാക്കപ്പെടുന്നു എന്ന് അര്‍ത്ഥം. മരുന്ന് സ്വതന്ത്രമാക്കുന്നതിന് പ്രചോദനമേകുന്നതിന് ഈ ഇന്‍ഹേലറുകള്‍ രോഗിയുടെ ഉച്ഛ്വാസത്തെ ആശ്രയിക്കുന്നില്ല. അവയ്ക്ക് കാനിസ്റ്ററിന്‍റെ ആക്ചുവേഷനും ഡോസിന്‍റെ ഉച്ഛ്വസനവും തമ്മിലുള്ള ഏകോപനം ആവശ്യമാണ്. ലളിതമായി പറഞ്ഞാല്‍, കാനിസ്റ്റര്‍ അമര്‍ത്തുകയും ഡോസ് സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്ന കൃത്യമായ നിമിഷത്തില്‍ തന്നെ താങ്കള്‍ ഉച്ഛ്വസിച്ചിരിക്കണം. ഉപകരണത്തില്‍ ശേഷിച്ചിട്ടുള്ള പഫുകളുടെ എണ്ണം മനസ്സിലാക്കുന്നത് എളുപ്പമാക്കുന്നതിനായി, ുങഉകകള്‍ ഒരു ഡോസ് കൗണ്ടറോടുകൂടിയാണ് വരുന്നത്. 

 

ലിങ്ക്: https://www.youtube.com/watch?v=qFXf7RUavMM

അവയുടെ ഉപയോഗം എളുപ്പമുള്ളതാക്കുന്നതിന് ുങഉക യുടെ കൂടെ അനുബന്ധങ്ങളായി ഉപയോഗിക്കാവുന്ന ഏതാനും ചില ഉപകരണങ്ങളുണ്ട്.

സീറോസ്റ്റാറ്റ് വി.ടി. സ്പേസര്‍

ഈ ഉപകരണം pMDI’sയുടെ ആക്ചുവേഷനു ശേഷം അല്പ സമയത്തേക്ക് മരുന്ന് പിടിച്ചു നിര്‍ത്തുന്നു. അങ്ങനെ, ആക്ചുവേഷനുവേണ്ടി കാനിസ്റ്റര്‍ അമര്‍ത്തുന്ന കൃത്യം സമയത്തു തന്നെ താങ്കള്‍ ഉച്ഛ്വസിച്ചില്ലെങ്കിലും, സ്പേസര്‍ താങ്കളെ മുഴുവന്‍ മരുന്നും ഉച്ഛ്വസിക്കുവാന്‍ സഹായിക്കുന്നു.  

ലിങ്ക്: https://www.youtube.com/watch?v=lOv0ODD6Vd4

ബേബി മാസ്ക്

സീറോസ്റ്റാറ്റ് വി.ടി. സ്പേസറിന്‍റെ മൗത്ത്പീസ് നേരാംവണ്ണം പിടിക്കുവാന്‍ താങ്കള്‍ക്കോ താങ്കളുടെ കുട്ടിക്കോ കഴിയുന്നില്ലെങ്കില്‍, താങ്കള്‍ക്ക് സീറോസ്റ്റാറ്റ് വി.ടി. സ്പേസറിലേക്ക് ബേബി മാസ്ക് ഘടിപ്പിക്കാവുന്നതും അതിനു ശേഷം pMDI ഉപയോഗിക്കാവുന്നതുമാണ്.  .

ലിങ്ക്: https://www.youtube.com/watch?v=4y-PG500fFU

ഹഫ് പഫ് കിറ്റ്

ഒരു ഹഫ് പഫ് കിറ്റില്‍ സ്പേസറും ബേബി മാസ്കും മുന്‍കൂട്ടി ഘടിപ്പിച്ചു വരുന്നു. അത് മുന്‍കൂട്ടി ഘടിപ്പിക്കപ്പെട്ടതായതിനാല്‍, ഒരു അടിയന്തര സാഹചര്യം ഉണ്ടാകുന്നപക്ഷം മരുന്ന് ഉടനടി ലഭ്യമാക്കുവാന്‍ ഇത് സഹായിക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നു.
 

ലിങ്ക്: https://www.youtube.com/watch?v=emLVSoIwKmg

  1. ഡ്രൈ പൗഡര്‍ ഇന്‍ഹേലറുകള്‍(DPIs)

ഇത്തരം ഇന്‍ഹേലറുകള്‍ മരുന്നുകള്‍ ഒരു ഉണങ്ങിയ പൊടി രൂപത്തില്‍ ലഭ്യമാക്കുന്നു. ഉപകരണത്തില്‍ നിന്ന് മരുന്നു സ്വതന്ത്രമാക്കപ്പെടുവാന്‍ താങ്കളുടെ ഉച്ഛ്വാസത്തെ ആശ്രയിക്കുന്ന, ശ്വസനത്താല്‍ ആക്ചുവേറ്റ് ചെയ്യപ്പെടുന്ന ഉപകരണങ്ങളാണ് DPIകള്‍. ുങഉകകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇവയ്ക്ക് പ്രൊപ്പെല്ലന്‍റുകളും ഏകോപനവും ആവശ്യമില്ലാത്തതിനാല്‍, ഇവ ഉപയോഗിക്കുവാന്‍ കൂടുതല്‍ എളുപ്പമാണ്. മള്‍ട്ടി-ഡോസ് ഉജകകളും ലഭ്യമാണെങ്കിലും, സാധാരണയായി pMDIകള്‍ ഒറ്റ ഡോസ് ഉപകരണങ്ങളാണ്.

റിവോളൈസര്‍

റിവൊളൈസര്‍ സാധാരണയായി വിവിധ റോട്ടാക്യാപുകളുമായി ഉപയോഗിക്കുന്ന എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു DPI ആണ്. ഉച്ഛ്വാസത്തിന്‍റെ ഒഴുക്ക് നിരക്ക് കുറഞ്ഞിരിക്കുമ്പോഴും, ഇത് കൃത്യമായ ഒരു മരുന്നു ഡോസും കൂടുതല്‍ കാര്യക്ഷമമായ വിതരണവും ലഭ്യമാക്കുന്നു.

 

ലിങ്ക്: https://www.youtube.com/watch?v=7WYrSinFtgY

 

റോട്ടാഹേലര്‍

പൂര്‍ണ്ണമായും സുതാര്യമായ റോട്ടാഹേലര്‍, മരുന്നിന്‍റെ മുഴുവന്‍ ഡോസും താങ്കള്‍ ഉച്ഛ്വസിച്ചു എന്ന് ഉറപ്പു വരുത്തുന്നതിനു താങ്കളെ സഹായിക്കുന്നു. 

ലിങ്ക്:  https://www.youtube.com/watch?v=mDXwrPCRl_M

  1. ബ്രീത്ത് ആക്ചുവേറ്റഡ് ഇന്‍ഹേലറുകള്‍(BAIs)

pMDI സാങ്കേതികവിദ്യയുടെ ഒരു പുരോഗമിച്ച പതിപ്പായ ബ്രീത്ത് ആക്ചുവേറ്റഡ് ഇന്‍ഹേലര്‍, ഒരു pMDIയുടെയും DPIയുടെയും പ്രയോജനങ്ങള്‍ ചേര്‍ന്നതാണ്. BAIതാങ്കളുടെ ഉച്ഛ്വാസം ഒരു ആക്ചുവേറ്ററിലൂടെ അറിയുകയും, മരുന്ന് സ്വയമേവ സ്വതന്ത്രമാക്കുകയും ചെയ്യുന്നു.

ഓട്ടോഹേലര്‍

ഓട്ടോഹേലര്‍ pMDIയെയും ചില DPIകളെയും അപേക്ഷിച്ച് ഉപയോഗിക്കുവാന്‍ എളുപ്പമാണ്. ഇത് എല്ലാവര്‍ക്കും - കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും, വൃദ്ധര്‍ക്കും - ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.

ലിങ്ക്: https://www.youtube.com/watch?v=P0oD2VOaLVY

  1. നെബുലൈസറുകള്‍

pMDIകള്‍ക്കും DPIകള്‍ക്കും വിപരീതമായി, നെബുലൈസറുകള്‍ ദ്രാവക മരുന്നിനെ ഉച്ഛ്വസിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഏയ്റോസോള്‍ തുള്ളികളായി മാറ്റുന്നു. നെബുലൈസറുകള്‍ക്ക് ഏകോപനം ആവശ്യമില്ലാത്തതും ശ്വാസകോശത്തിലേക്ക് ദ്രുതഗതിയിലും ഫലപ്രദമായും ഒരു നീരാവിയുടെ രൂപത്തില്‍ മരുന്നുകള്‍ എത്തിക്കുകയും ചെയ്യുന്നു. ആസ്ത്മ ആക്രമണങ്ങളുടെ സമയത്തും, ശിശുക്കളിലും, കുട്ടികളിലും, വൃദ്ധരിലും, ഗുരുതരാവസ്ഥയിലും, അബോധാവസ്ഥയിലും ഉള്ള രോഗികളിലും, ഫലപ്രദമായി ഒരു pMDIയോ DPIയോ ഉപയോഗിക്കുവാന്‍ സാധിക്കാത്തവരിലും നെബുലൈസറുകളാണ് ഉത്തമം.

ലിങ്ക്: https://www.youtube.com/watch?v=OrsIbHWxVlQ

Please Select Your Preferred Language