പ്രചോദനങ്ങൾ

വെള്ളിവെളിച്ചത്തിനു കീഴിലെ സ്വപ്നങ്ങള്

ജിതേഷിന് നൃത്തം എപ്പോഴും ഒരു അഭിനിവേശമായിരുന്നു. അവന്‍ സ്വാഭാവികമായി ആ താളത്തിന് ചുവടുവയ്ക്കുകയും ഒരു പ്രൊഫഷണലാകാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു. അതിനാല്‍, അവന്‍ ഒരു പ്രൊഫഷണല്‍ നര്‍ത്തകന്‍ വളരാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍, ഞങ്ങളെല്ലാം വളരെയധികം സന്തോഷിച്ചു. അവന്‍ അവന്‍റെ സ്വപ്നങ്ങളെ പിന്തുടരുകയും ഉയരങ്ങള്‍ കീഴടുക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു.

 

ഒരു ദിവസം അവന്‍ ക്ലാസ്സില്‍ പോകാന്‍ വിസമ്മതിച്ചപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. എന്തുകൊണ്ട് ക്ലാസ്സ് മിസ്സ് ചെയ്യാന്‍ അവന്‍ ആഗ്രഹിക്കുന്നു എന്നു ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഞങ്ങള്‍ അവനോടു സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവന്‍ ഞങ്ങളോട് അതിന് കാരണമൊന്നും പറഞ്ഞില്ല, അവന്‍ ഇനിയും നൃത്തം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നു മാത്രം പറഞ്ഞുകൊണ്ടിരുന്നു. അവസാനം, ഒരുപാട് പ്രേരിപ്പിച്ചപ്പോള്‍, അവന്‍ കാരണം പറഞ്ഞു. പതിവു പോലെ നൃത്തം ചെയ്ത് പകുതിയെത്തുമ്പോള്‍ ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് തോന്നുന്നതിനാലാണ് ക്ലാസ്സിനു പോകാന്‍ ആഗ്രഹമില്ലാത്തതെന്ന്  അവന്‍ പറഞ്ഞു.

 

ജിതേഷിനെ അവന്‍റെ സ്വപ്നങ്ങള്‍ പിന്തുടരുന്നവനാക്കണം എന്ന് നിശ്ചയദാര്‍ഢ്യത്തോടെ ഞങ്ങള്‍ ഡോക്ടറുടെ അടുക്കല്‍ പോയി. അപ്പോഴാണ് ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും തകര്‍ത്തുകളയുന്ന ആ വാര്‍ത്ത ഡോക്ടര്‍ ഞങ്ങളോടു പറഞ്ഞത് - ജിതേഷിന് ആസ്ത്മയാണ്.

 

ആദ്യം, ഞങ്ങള്‍ക്കത് വിശ്വസിക്കാന്‍ പോലുമായില്ല. അത് എങ്ങനെ സംഭവിക്കും? അവന്‍ എന്തു ചെയ്തു? എന്തുകൊണ്ട് അവനിത് വന്നു? പല ആളുകളും പല അഭിപ്രായങ്ങളും പറഞ്ഞു. വിവിധതരം ചികിത്സകള്‍. അവന്‍ നൃത്തം ചെയ്യുന്നത് പോകട്ടെ, അവന് വീണ്ടും പഴയതുപോലെ നടക്കാനോ ഓടാനോ കഴിയുമോ എന്നു ഞങ്ങള്‍ ആശങ്കപ്പെട്ടു.

 

എന്നാല്‍ അവസാനം, ഇന്‍ഹേലറുകള്‍ ഞങ്ങളുടെ രക്ഷയ്ക്കെത്തി. ജിതേഷ് അവന്‍റെ ഇന്‍ഹലേഷന്‍ തെറാപ്പി ആരംഭിക്കുകയും. തന്‍റെ ആസ്ത്മയെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു. ഇന്‍ഹേലറുകള്‍, ഡോക്ടറുടെ അടുത്തേക്കുള്ള ക്രമമായ സന്ദര്‍ശനങ്ങളും പരിശോധനകളും, ജിതേഷിന്‍റെ ശ്രദ്ധാപൂര്‍വ്വമായ പരിശ്രമവും തന്‍റെ ആസ്ത്മാ ഒരു പടി നിയന്ത്രണത്തിനു കീഴിലാക്കാന്‍ അവനെ സഹായിച്ചു.

 

ഇന്ന്, ജിതേഷ് വളരെയധികം നൃത്തം ഉള്‍പ്പെടെ, അവന് ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നു. അവന് ഒരു പ്രശ്നമുണ്ടെന്നുള്ളത് ആര്‍ക്കും കണ്ടെത്താനായില്ല. അവന്‍ തന്‍റെ സ്കൂളിന്‍റെ വാര്‍ഷികാഘോഷങ്ങളിലും പ്രകടനം നടത്തി.

 

ഇപ്പോള്‍ ജിതേഷിന് ആസ്ത്മയുണ്ട് എന്ന കാര്യം തന്നെ ഞങ്ങള്‍ മറന്നതു പോലെയാണ്.

Please Select Your Preferred Language