സ്വകാര്യതാ നയം

www.breathefree.com” എന്ന ഈ വെബ്സൈറ്റ് (ഇനിമേല്‍ ഇതില്‍ “വെബ്സൈറ്റ്” എന്ന് പരാമാര്‍ശിക്കുന്നതാണ്) അക്സസ്സ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിനു മുമ്പ് ഈ സ്വകര്യതാ നയ പ്രസ്താവന ശ്രദ്ധാപൂര്‍വ്വം വായിക്കാനും അവലോകനം ചെയ്യാനും സിപ്ലാ ലിമിറ്റഡ് നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു. ഈ വെബ്സൈറ്റ് അക്സസ്സ് ചെയ്യാനോ ഉപയോഗിക്കാനോ നിങ്ങള്‍ മുന്നോട്ടുപോകുകയാണെങ്കില്‍, ഈ സ്വകാര്യതാ നയ പ്രസ്താവന ഒരു ഒഴിവാക്കലുകളും കൂടാതെ അനുസരിക്കുന്നതിന് നിങ്ങള്‍ സമ്മതിക്കുകയാണ്. ഈ സ്വകാര്യതാ നയ പ്രസ്താവന നിങ്ങള്‍ സമ്മതിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ ഈ വെബ്സൈറ്റ് അക്സസ്സ് ചെയ്യാനോ ഉപയോഗിക്കാനോ പാടില്ല. മുന്‍കൂട്ടി ഒരറിയിപ്പും നല്കാതെ ഏത് സമയത്തും ഈ വിവരങ്ങളോട് കൂട്ടിച്ചേര്‍ക്കാനോ, നീക്കം ചെയ്യാനോ അല്ലെങ്കില്‍ അത് ഭേദഗതി ചെയ്യാനോ ഉള്ള അവകാശം സിപ്ലാ ലിമിറ്റഡിലും, അതിന്‍റെ സബ്സിഡിയറികളിലും, അതിന്‍റെ അഫിലിയേറ്റുകളിലും അതിന്‍റെ ഗ്രൂപ്പ് കമ്പനികളിലും (ഇനിമേല്‍ ഇതില്‍ “സിപ്ലാ” എന്നു പരാമാര്‍ശിക്കുന്നതാണ്) നിക്ഷിപ്തമായിരിക്കുന്നതാണ്.

വ്യക്തിപരമായി തിരിച്ചറിയാനാവുന്ന വിവരങ്ങളുടെ ശേഖരണം

1. ഈ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത് വ്യക്തിപരമായി തിരിച്ചറിയാനാവുന്ന ഏതെങ്കിലും വിവരങ്ങള്‍ സ്വയമായി ശേഖരിക്കുന്നതിന് കൂടാതെ/അല്ലെങ്കില്‍ കൈപ്പറ്റുന്നതിനായിട്ടല്ല. നിങ്ങള്‍ വെബ്സൈറ്റ് അക്സസ്സ് ചെയ്യുകയോ കൂടാതെ/അല്ലെങ്കില്‍ ഉപയോഗിക്കുകയോ ചെയ്താലല്ലാതെ നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാന്‍ സിപ്ലായ്ക്ക് കഴിയുന്നതല്ല.

2. വിവരങ്ങളുടെ സക്രിയമായ ശേഖരണം: ഈ വെബ്സൈറ്റിലുള്ള ഡാറ്റാ ഫീള്‍ഡുകളിലേക്ക് നിങ്ങള്‍ എന്‍റര്‍ ചെയ്യുന്ന വ്യക്തിപരമായ വിവരങ്ങള്‍ സിപ്ലാ ശേഖരിക്കുന്നതാണ്. ഉദാഹരണത്തിന്, വിവിധ വിഷയങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി നിങ്ങളുടെ പേര്, തപാല്‍ മേല്‍വിലാസം, ഇമെയില്‍ മേല്‍വിലാസം, കൂടാതെ/അല്ലെങ്കില്‍ മറ്റു വിവരങ്ങള്‍ നിങ്ങള്‍ സമര്‍പ്പിച്ചേക്കാം. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി, പ്രത്യേകമായി ആഭ്യര്‍ത്ഥിച്ചിട്ടില്ലാത്ത ഒരു വിവരങ്ങളും നിങ്ങള്‍ക്ക് സിപ്ലായ്ക്ക് നല്കാന്‍ പാടില്ല.

3. വിവരങ്ങളുടെ നിഷ്ക്രിയമായ ശേഖരണം: സിപ്ലാ വെബ്സൈറ്റുകളിലേക്കുള്ള നിങ്ങളുടെ സന്ദര്‍ശനങ്ങളെ കുറിച്ചുളള വിവരങ്ങള്‍, അത്തരം വിവരങ്ങള്‍ നിങ്ങള്‍ സക്രിയമായി സമര്‍പ്പിക്കാതെ തന്നെ, സിപ്ലാ വെബ്സൈറ്റുകള്‍ ശേഖരിച്ചേക്കാം. കുക്കികള്‍, ഇന്‍റര്‍നെറ്റ് ടാഗുകള്‍, വെബ് ബീക്കണുകള്‍ എന്നിങ്ങനെയുള്ള വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാവും ഈ വിവരങ്ങള്‍ ശേഖരിക്കുക. ഈ വെബ്സൈറ്റ് നിങ്ങള്‍ തൊട്ടുമുമ്പ് സന്ദര്‍ശിച്ച വെബ്സൈറ്റിന്‍റെ യു.ആര്‍.എല്‍., ഇന്‍റര്‍നെറ്റ് പ്രോട്ടൊകോള്‍ (ഐ.പി.) മേല്‍വിലാസങ്ങള്‍, ജി.പി.എസ്. ലൊക്കേഷന്‍ ഡാറ്റ, മൊബൈല്‍ ഫോണ്‍ സേവന ദാതാവ്, ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ വിശദാംശങ്ങള്‍, നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ ബ്രൗസര്‍ പതിപ്പ് എന്നിങ്ങനെയുള്ള ഈ വിവരങ്ങളില്‍ ചിലത് ക്യാപ്ച്വര്‍ ചെയ്തേക്കാം. നിഷ്ക്രിയ വിവര ശേഖരണ സാങ്കേതികവിദ്യകള്‍ക്ക്, മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുന്നതിനും, ഉപഭോക്താവിന്‍റെ ഇഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ സൈറ്റുകള്‍ കസ്റ്റമൈസ് ചെയ്യുന്നതിനും, സ്ഥിതിവിവരക്കണക്കുകള്‍ ക്രോഢീകരിക്കുന്നതിനും, പ്രവണതകള്‍ വിശകലനം ചെയ്യുന്നതിനും, കൂടാതെ മറ്റുവിധത്തില്‍ വെബ്സൈറ്റ് അഡ്മിനിസ്റ്റര്‍ ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും സിപ്ലായെ അനുവദിച്ച് നിങ്ങളുടെ വെബ്സൈറ്റിന്‍റെ ഉപയോഗം എളുപ്പമുള്ളതാക്കാന്‍ കഴിയുന്നതാണ്. ഈ സാങ്കേതികവിദ്യകള്‍ ശേഖരിക്കുന്ന ഇത്തരം വിവരങ്ങള്‍, തിരിച്ചറിയാന്‍ സഹയാകരമായ അധിക വിവരങ്ങളില്ലാതെ നിങ്ങളെ തിരിച്ചറിയാനായി ഉപയോഗിക്കാനാവില്ല.

വ്യക്തിപരമായി തിരിച്ചറിയാനാവുന്ന വിവരങ്ങളുടെ ഉദ്ദിഷ്ട ഉപയോഗം

4. വെബ്സൈറ്റിലൂടെ നിങ്ങള്‍ പ്രദാനം ചെയ്യുന്ന വ്യക്തിപരമായ വിവരങ്ങള്‍, നിങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനും, ഫലപ്രദമായ ആശയവിനിമയം നടക്കുന്നതിനും, കാര്യക്ഷമമായ ഉപഭോക്തൃ സേവനം നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നതിനുമായി, സിപ്ലാ ഉപയോഗിക്കുന്നതാണ്. വെബ്സൈറ്റിലെ ഒരു ഫോമിലേക്ക് അല്ലെങ്കില്‍ ഡാറ്റാ ഫീള്‍ഡിലേക്ക് നിങ്ങള്‍ വ്യക്തിപരമായ വിവരങ്ങള്‍ എന്‍റര്‍ ചെയ്ത ശേഷം, വെബ്സൈറ്റില്‍ നിങ്ങള്‍ അടിക്കടി സന്ദര്‍ശിക്കുന്ന സെക്ഷനുകള്‍ പോലെയുള്ള നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങളും, നിങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ നിങ്ങളുടെ യൂസര്‍ ഐ.ഡി.യും “ഓര്‍ത്തുവയ്ക്കാന്‍” വെബ്സൈറ്റിനെ അനുവദിക്കുന്നതിനായി സിപ്ലാ ചില തിരിച്ചറിയല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചേക്കാം

5. സിപ്ലാ നിങ്ങളുടെ വിവരങ്ങള്‍ ബാധകമായ എല്ലാ നിയമങ്ങളും അനുവര്‍ത്തിച്ചു കൊണ്ടാവും ശേഖരിക്കുകയും, സൂക്ഷിക്കുകയും, ഉപയോഗിക്കുകയും ചെയ്യുക. വെബ്സൈറ്റിലുള്ള ഫോമുകളിലേക്ക് അല്ലെങ്കില്‍ ഡാറ്റാ ഫീള്‍ഡുകളിലേക്ക് ഏതെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ എന്‍റര്‍ ചെയ്യേണ്ട എന്നു തീരുമാനിച്ചുകൊണ്ട് നിങ്ങളെ കുറിച്ച് സിപ്ലായ്ക്കു ലഭിക്കുന്ന വ്യക്തിപരമായ വിവരങ്ങളുടെ അളവും തരവും നിങ്ങള്‍ക്ക് എപ്പോഴും പരിമിതപ്പെടുത്താവുന്നതാണ്. ഉചിതമായ വ്യക്തിപരമായ വിവരങ്ങള്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്കിയാല്‍ മാത്രമേ ഞങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ ചിലത് പ്രദാനം ചെയ്യാനാവൂ. വെബ്സൈറ്റിന്‍റെ മറ്റു ഭാഗങ്ങള്‍ നങ്ങള്‍ക്കു താല്പര്യമുണ്ടായേക്കാവുന്ന ഓഫറുകള്‍, പ്രമോഷനുകള്‍, അധിക സേവനങ്ങള്‍ എന്നിവയ്ക്കായുള്ള ഞങ്ങളുടെ സമ്പര്‍ക്ക ലിസ്റ്റുകളിലേക്ക് ഉള്‍പ്പെടുത്താനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നിങ്ങളോട് ചോദിച്ചേക്കാം. ഉള്‍പ്പെടുത്തണം എന്നതാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍, മാര്‍ക്കറ്റിംഗ്, പ്രമോഷണല്‍ ഉദ്ദേശ്യങ്ങള്‍ക്കായി ഈ വിവരങ്ങള്‍ ഞങ്ങള്‍ ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, ബാധകമായ നിയമത്തിന് അനുസൃതമായും നിങ്ങളുടെ സമ്മതത്തോടു കൂടിയും, വാര്‍ത്തകളും വാര്‍ത്താപത്രികകളും, പ്രത്യേക ഓഫറുകളും പ്രമോഷനുകളും നിങ്ങള്‍ക്ക് അയച്ചുതരുന്നതിനും, നിങ്ങള്‍ക്ക് താല്പര്യമുണ്ടായേക്കാമെന്ന് ഞങ്ങള്‍ കരുതുന്ന ഉല്പന്നങ്ങളെ അല്ലെങ്കില്‍ വിവരങ്ങളെ സംബന്ധിച്ച് നിങ്ങളെ ബന്ധപ്പെടുന്നതിനുമായി നിങ്ങളുടെ ഇമെയില്‍ വിലാസം ഞങ്ങള്‍ ഉപയോഗിക്കുന്നതാണ്.

സ്പാമിംഗ്

6. സിപ്ലാ സ്പാമിംഗിനെ പിന്തുണയ്ക്കുന്നില്ല. “സ്പാമിംഗ്” എന്നതിന്‍റെ നിര്‍വചനം, ആവശ്യപ്പെട്ടിട്ടില്ലാത്ത ഇമെയിലുകള്‍, സാധാരണഗതിയില്‍ വാണിജ്യ സ്വഭാവമുള്ളതായവ, അത്തരം ആശയവിനിമയങ്ങള്‍ സ്വീകരിക്കുന്നത് നിരസിച്ചിട്ടുള്ളതായ അല്ലെങ്കില്‍ അയയ്ക്കുന്നയാള്‍ക്ക് മുമ്പ് ഒരു ബന്ധവുമില്ലാത്തതായ വ്യക്തികള്‍ക്ക് വലിയ എണ്ണത്തിലും, ആവര്‍ത്തിച്ചും അയയ്ക്കുക എന്നാണ്. ഇതിന്‍റെ സ്ഥാനത്ത്, സന്ദര്‍ശകര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ചുള്ള ഇമെയിലുകള്‍ ക്രമമായ ഇടവേളകളില്‍ അവര്‍ക്ക്, അത്തരം സേവനങ്ങളില്‍ നിന്നു പുറത്തുപോകുന്നതിനു തീരുമാനിക്കുന്നതിനുള്ള അവസരം നല്കിക്കൊണ്ട്, അയയ്ക്കുന്നയാണ് സിപ്ലാ ചെയ്യുന്നത്.

വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കല്

7. വെബ്സൈറ്റിലുള്ള വ്യക്തിപരമായ വിവരങ്ങള്‍ സിപ്ലായും, സിപ്ലാ സംയുക്ത പരിപാടികള്‍ സംഘടിപ്പിച്ചേക്കാവുന്ന ചില കമ്പനികളും, സിപ്ലായ്ക്കു വേണ്ടി ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സിപ്ലാ കരാറിലേര്‍പ്പെടുന്ന വ്യക്തികളും സ്ഥാപനങ്ങളും അക്സസ്സ് ചെയ്തേക്കാം

8. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ സിപ്ലാ മറ്റാര്‍ക്കെങ്കിലും വില്‍ക്കുകയോ വാടകയ്ക്കു നല്കുകയോ ചെയ്യുന്നതല്ല.

9. വ്യക്തിപരമായ വിവരങ്ങള്‍ കൂടുതലായി പ്രോസസ്സ് ചെയ്യുന്നതിന് അല്ലെങ്കില്‍ അതിന്‍റെ ബിസിനസ്സുമായി ബന്ധപ്പെട്ട് കൂടുതല്‍ ആവശ്യമാണെങ്കില്‍ വ്യക്തിപരമായ വിവരങ്ങള്‍ സിപ്ല മൂന്നാം കക്ഷികളുമായി പങ്കുവച്ചേക്കാം. ഈ സമയത്ത് പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങള്‍ മൂന്നാം കക്ഷിയുമായി ഏര്‍പ്പെട്ടിട്ടുള്ള രഹസ്യാത്മകതാ കരാറിനും, വിവരം യഥാര്‍ത്ഥത്തില്‍ ശേഖരിച്ചത് ഏത് ഉദ്ദേശത്തിനായിട്ടാണോ അതിനു ബാധകമായ നിയമത്തിനും അനുസൃതമായിട്ടായിരിക്കുന്നതും, അത്തരത്തിലുള്ള എല്ലാ മൂന്നാം കക്ഷികളും സിപ്ലയുടെ സ്വകാര്യതാ നയം അനുവര്‍ത്തിക്കുന്നതാണെന്ന് ഉറപ്പാക്കുന്നതുമാണ്

10. ബാധകമായി നിയമം അനുവര്‍ത്തിക്കുന്നതിന് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുമ്പോള്‍ ഞങ്ങള്‍ അത് വെളിപ്പെടുത്തിയേക്കാം. നിങ്ങളുടെ വ്യക്തിപരമായ ആരോഗ്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിയമം അല്ലെങ്കില്‍ ചട്ടം നിര്‍ബന്ധിക്കുന്നു എന്ന്, അവലോകനത്തിനു ശേഷമുള്ള ഞങ്ങളുടെ നിഗമനം ബോദ്ധ്യപ്പെടുത്തുകയാണെങ്കില്‍, ഞങ്ങള്‍ അത് വെളിപ്പെടുത്തുന്നതാണ്

വ്യക്തിപരമായ വിവരങ്ങളുടെ സംരക്ഷണം

11. വ്യക്തിപരമായി തിരിച്ചറിയാന്‍ ഇടയാക്കുന്ന വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പര്യാപ്തമായ സാങ്കേതികവും സംഘടനാപരവുമായ സുരക്ഷാ നടപടികള്‍ സിപ്ലാ പാലിക്കുന്നതാണ്.

12. ഒരു നയം എന്നുള്ള നിലയില്‍, വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്ന ഒരോ വെബ് പേജും സിപ്ലാ സുരക്ഷിതമാക്കുന്നതാണ്; എന്നിരുന്നാലും, ഇന്‍റര്‍നെറ്റിലൂടെ പ്രസരിപ്പിക്കപ്പെടുന്ന വ്യക്തിപരമായ വിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പുനല്കാനാവില്ല. ഇന്‍റര്‍നെറ്റിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ പ്രസരിപ്പിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ഞങ്ങള്‍ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു.

13. നിങ്ങളുടെ വിവരങ്ങള്‍ ഏത് ഉദ്ദേശ്യത്തിനായിട്ടാണോ ശേഖരിച്ചത് അല്ലെങ്കില്‍ സമര്‍പ്പിച്ചത്, അതിന്‍റെ കാലാവധിക്കു ശേഷം അത്തരം വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് സിപ്ലായ്ക്ക് ബാദ്ധ്യതയില്ല.

മറ്റു വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകള്

14. ഈ സ്വകാര്യതാ നയം സിപ്ലായുടെ വെബ്സൈറ്റുകള്‍ക്കു മാത്രം ബാധകമായിരിക്കുന്നതാണ്. നിങ്ങള്‍ക്കു താല്പര്യമുണ്ടായേക്കാമെന്ന് സിപ്ലാ വിശ്വസിക്കുന്ന മറ്റു വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ ഞങ്ങള്‍ പ്രദാനം ചെയ്തേക്കാം. അത്തരം വെബ്സൈറ്റുകളുടെ ഉള്ളടക്കത്തിന്, അത്തരം വെബ്സൈറ്റ് ലിങ്കുകളിലേക്കുള്ള നിങ്ങളുടെ അക്സസ്സിന്, നിങ്ങള്‍ പ്രദാനം ചെയ്യുന്ന വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷിതത്വത്തിന് അല്ലെങ്കില്‍ ആ വെബ്സൈറ്റ് ശേഖരിക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ക്ക് സിപ്ലായ്ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല. അത്തരം വെബ്സൈറ്റുകള്‍ അക്സസ്സ് ചെയ്യുന്നത് മൂലമുണ്ടാകുന്ന എല്ലാ അപകടസാദ്ധ്യതകളുടെയും ഉത്തരവാദിത്തം നിങ്ങള്‍ക്കു മാത്രമായിരിക്കും

മറ്റൊരു ബാഹ്യ വെബ്സൈറ്റിലേക്കുള്ള ഹൈപര്‍ലിങ്കില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ആ പുതിയ ബാഹ്യ വെബ്സൈറ്റിന്‍റെ സ്വകാര്യതാ നയമാണ് നിങ്ങള്‍ക്കു ബാധകമാവുക. ഈ പുതിയ ബാഹ്യ വെബ്സൈറ്റിലൂടെ നിങ്ങള്‍ ബ്രൗസ് ചെയ്യുമ്പോള്‍, സിപ്ലാ ലിമിറ്റഡോ അതിന്‍റെ ഡയറക്ടര്‍മാരോ, ഏജന്‍സികളോ, ഉദ്യോഗസ്ഥരോ, ജീവനക്കാരോ, ഈ ബാഹ്യ സൈറ്റ് പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും വിവരത്തിന്‍റെ കൃത്യതയോ വിശ്വസനീയതയോ അല്ലെങ്കില്‍ കാലികതയോ ഉറപ്പുനല്കുകയോ, ലിങ്ക് ചെയ്തിരിക്കുന്ന ഏതെങ്കിലും ഉള്ളടക്കമോ, വീക്ഷണങ്ങളോ, ഉല്പന്നങ്ങളോ സേവനങ്ങളോ അവര്‍ സാക്ഷ്യപ്പെടുത്തുകയോ അതില്‍ പ്രദാനം ചെയ്തിരിക്കുന്ന വിവരങ്ങളുടെ കൃത്യതയിലോ വിശ്വസനീയതയിലോ അല്ലെങ്കില്‍ കാലികതയിലോ ആശ്രയിക്കുന്നത് മൂലമുണ്ടാകുന്ന ഏതെങ്കിലും നഷ്ടത്തിന് അവര്‍ ബാദ്ധ്യസ്ഥരായിരിക്കുകയോ ചെയ്യുന്നില്ല.

ഞങ്ങളുടെ വെബ്സൈറ്റുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത്

15. വെബ്സൈറ്റില്‍ കുട്ടികളില്‍ (18 വയസ്സില്‍ താഴെയുള്ള മൈനറുകളെയാണ് ഞങ്ങള്‍ കുട്ടികള്‍ എന്നു നിര്‍വചിക്കുന്നത്) നിന്നുള്ള വ്യക്തിപരമായ വിവരങ്ങളൊന്നും സിപ്ലാ അറിഞ്ഞുകൊണ്ട് ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതല്ല. ഞങ്ങളുമായി ആശയവിനിമയം നടത്തുന്നതിനോ ഞങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനോ ഞങ്ങള്‍ അറിഞ്ഞുകൊണ്ട് കുട്ടികളെ അനുവദിക്കുന്നതല്ല. നിങ്ങള്‍ ഒരു രക്ഷകര്‍ത്താവായിരിക്കുകയും നിങ്ങളുടെ കുട്ടി ഞങ്ങള്‍ക്ക് വിവരങ്ങള്‍ പ്രദാനം ചെയ്യുന്നതായി നിങ്ങള്‍ അറിയുകയും ചെയ്യുകയാണെങ്കില്‍, ദയവായി ഞങ്ങളെ ബന്ധപ്പെടുക. ഈ വിഷയം അഭിസംബോധന ചെയ്യുന്നതിനായി ഞങ്ങള്‍ നിങ്ങളോടൊത്ത് പ്രവര്‍ത്തിക്കുന്നതാണ്

വെബ്സൈറ്റിലുള്ള നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ അക്സസ്സ് ചെയ്യുന്നതിനുള്ള അവകാശം

16. വെബ്സൈറ്റില്‍ നിങ്ങള്‍ തന്നെ എന്‍റര്‍ ചെയ്ത വ്യക്തിപരമായ വിവരങ്ങള്‍ നിങ്ങള്‍ക്കു തന്നെ അവലോകനം ചെയ്യാനോ, വ്യത്യാസപ്പെടുത്താനോ, കൂട്ടിച്ചേര്‍ക്കാനോ നീക്കം ചെയ്യാനോ നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍, നിങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമായ എഡിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്കു തന്നെ അത് ചെയ്യാവുന്നതാണ്. ഏതെങ്കിലും പ്രശ്നമുണ്ടെങ്കില്‍, അതിന് നിങ്ങള്‍ക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

17. നിങ്ങള്‍ ഞങ്ങള്‍ക്കു പ്രദാനം ചെയ്ത വ്യക്തിപരമായ വിവരങ്ങളുടെ ഉപയോഗം, ഭേദഗതി അല്ലെങ്കില്‍ നീക്കം ചെയ്യലിനെ കുറിച്ച് നിങ്ങള്‍ക്ക് ചോദ്യങ്ങളുണ്ടെങ്കില്‍ അല്ലെങ്കില്‍ ഒരു സിപ്ലാ ബിസിനസ്സില്‍ നിന്നോ ഒരു പ്രത്യേക സിപ്ലാ പ്രോഗ്രാമില്‍ നിന്നോ ഉള്ള ഭാവി ആശയവിനിമയങ്ങളില്‍ നിന്ന് പുറത്തുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റിലുള്ള ഞങ്ങളെ ബന്ധപ്പെടുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അല്ലെങ്കില്‍ എന്നതിലേക്ക് ഞങ്ങള്‍ക്ക് ഇമെയില്‍ അയച്ച് ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. ബദലായി, നിങ്ങള്‍ക്ക് ചുവടെയുള്ള മേല്‍വിലാസത്തിലേക്ക് കത്തയയ്ക്കാവുന്നതുമാണ്:

Address:
Attention: Legal Department
Cipla Limited, Tower A, 1st floor, Peninsula Business Park, 
Ganpat Rao Kadam Marg, Lower Parel, Mumbai- 400 013, India

18. സിപ്ലായ്ക്കുള്ള എല്ലാ ആശയവിനിമയങ്ങളിലും, റെജിസ്ട്രേഷനായി ഉപയോഗിച്ച ഇമെയില്‍ മേല്‍വിലാസം (ബാധകമാണെങ്കില്‍), വെബ്സൈറ്റ് മേല്‍വിലാസം, നിങ്ങളുടെ അഭ്യര്‍ത്ഥനയുടെ വിശദമായ ഒരു വിശദീകരണം എന്നിവ ദയവായി ഉള്‍പ്പെടുത്തുക. നിങ്ങള്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ അല്ലെങ്കില്‍ ഭേദഗതി ചെയ്യാന്‍ ആഗ്രഹിക്കുകയും ഞങ്ങളെ ഇമെയില്‍ മുഖേന ബന്ധപ്പെടുകയും ചെയ്യുകയാണെങ്കില്‍, ദയവായി ഇമെയിലിന്‍റെ സബ്ജക്ട് ലൈനില്‍ ബാധകമായിരിക്കുന്നതു പോലെ “ഡിലീഷന്‍ റിക്വസ്റ്റ്” അല്ലെങ്കില്‍ “അമെന്‍ഡ്മെന്‍റ് റിക്വസ്റ്റ്” എന്ന് രേഖപ്പെടുത്തുക. ന്യായമായ എല്ലാ അഭ്യര്‍ത്ഥനകളോടും സമയബന്ധിതമായി പ്രതികരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നതാണ്.

നയത്തിലെ മാറ്റം

19. സാങ്കേതിക പുരോഗതികള്‍, നിയമപരവും ചട്ടപരവുമായ മാറ്റങ്ങള്‍, നല്ല ബിസിനസ്സ് ശീലങ്ങള്‍ എന്നിവ പ്രതിഫലിപ്പിക്കുന്നതിനായി മുന്‍കൂര്‍ അറിയിപ്പ് കൂടാതെ ഈ സ്വകാര്യതാ നയത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള അവകാശം സിപ്ലായില്‍ നിക്ഷിപ്തമാണ്. സിപ്ലാ അതിന്‍റെ സ്വകാര്യതാ സമ്പ്രദായങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍, ഒരു പുതിയ സ്വകാര്യതാ നയം ആ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതും, പുതുക്കിയ സ്വകാര്യതാ നയത്തിന്‍റെ പ്രാബല്യ തീയതി ഈ ഖണ്ഡികയില്‍ രേഖപ്പടുത്തുന്നതുമാണ്.

20. ഈ സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് 2017 ഒക്ടോബര്‍ 1നാണ്. ആ തീയതി മുതല്‍ അതിന് പ്രാബല്യമുണ്ട്