സി.ഒ.പി.ഡി

സി.ഒ.പി.ഡി.യും വച്ച് ജീവിക്കുന്നത്

സി.ഒ.പി.ഡി. ക്ക് ഉചിതമായ ചികിത്സയും മാനേജു ചെയ്യലും ആവശ്യമാണ്. അതിനെ നിയന്ത്രണത്തില്‍ സൂക്ഷിക്കുന്നതിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും, താങ്കള്‍ താങ്കളുടെ ജോക്ടറുടെ ഉപദേശം കര്‍ശനമായി പാലിക്കേണ്ടതുണ്ട്. 

 

ഒരു വ്യക്തി പുകവലി നിര്‍ത്തുകയും ക്രമമായി മരുന്ന് എടുക്കുകയും ചെയ്തു കഴിയുന്നതോടെ സി.ഒ.പി.ഡി. യുടെ ലക്ഷണങ്ങള്‍ ചിലപ്പോള്‍ മെച്ചപ്പെടുമ്പോള്‍, പള്‍മണറി റീഹാബിലിറ്റേഷനില്‍ പങ്കെടുത്തതിനു ശേഷം അവര്‍ക്കത് കൂടുതല്‍ മെച്ചപ്പെടുത്താവുന്നതാണ്. ലക്ഷണങ്ങള്‍ പൂര്‍ണ്ണമായി വിട്ടു മാറുകയില്ലായിരിക്കാം, എന്നിരുന്നാലും, ശരിയായ ചികിത്സയും ജീവിതശൈലീമാറ്റങ്ങളും കൊണ്ട് താങ്കള്‍ക്ക് താങ്കളുടെ ജീവിതം പൂര്‍ണ്ണതയില്‍ ജീവിക്കുന്നത് തുടരുവാനാകും. 

 

സജീവമായ ജീവിതശൈലി

നടപ്പോ യോഗയോ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താങ്കളുടെ ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ സഹായിക്കുവാന്‍ സാധിക്കും, അതായത് താങ്കള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ ശ്വസിക്കുവാന്‍ സാധിക്കും എന്നതാണ് അടിസ്ഥാനപരമായി അര്‍ത്ഥമാക്കുന്നത്.  

 

സി.ഒ.പി.ഡി. നിയന്ത്രിക്കുന്നതിന് പ്രത്യേകമായ ഭക്ഷണപരമായ നിയന്ത്രണങ്ങളില്ല, എന്നിരുന്നാലും, താങ്കളുടെ ആകമാനമായ ആരോഗ്യത്തിനു വേണ്ടി പോഷകപരമായ ഒരു ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്. അതിലുപരി, ആരോഗ്യകരമായ ഒരു ഭക്ഷണക്രമവും പതിവായ വ്യായാമവും ഉണ്ടെങ്കില്‍, പിന്നെ സി.ഒ.പി.ഡി. താങ്കള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുവാന്‍ കാരണങ്ങളൊന്നുമില്ല.   

 

പുനരധിവാസ പരിപാടി 

പലപ്പോഴും, എങ്ങനെയാണ് കൂടുതല്‍ എളുപ്പത്തില്‍ ശ്വസിക്കേണ്ടത്, വ്യായാമം ചെയ്യേണ്ടത്, നന്നായി കഴിക്കേണ്ടത് ഇവയെക്കുറിച്ച് കൗണ്‍സലിംഗ് നല്കുന്നതിലൂടെ, ഒരു പള്‍മണറി അല്ലെങ്കില്‍ ലങ് റീഹാബിലിറ്റേഷന്‍ പരിപാടിക്ക്, താങ്കളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച്  താങ്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നതില്‍ സഹായിക്കുവാന്‍ കഴിയും.  

 

തയ്യാറായിരിക്കുക

അടിയന്തരഘട്ടത്തില്‍ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എല്ലായ്പ്പോഴും താങ്കള്‍ക്ക് പ്രാപ്യമായ ഒരു സ്ഥലത്ത് ഉണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കളുടെ റഫ്രിജറേറ്റരും ഫോണും പോലെ താങ്കള്‍ എപ്പോഴും ഉപയോഗിക്കുന്ന ഒരു സ്ഥലത്ത് താങ്കളുടെ അടിയന്തര നമ്പറുകളുടെയും, മരുന്നുകളുടെയും, ഡോസുകളുടെയും ഒരു പകര്‍പ്പ് ഒട്ടിച്ചു വക്കുന്നത് ബുദ്ധിപരമായിരിക്കും. 

ശ്വാസോച്ഛ്വാസം പ്രയാസമേറിയതാകുന്നുവെങ്കില്‍, അത് ഒരു അടിയന്തര സാഹചര്യം ആവാം എന്നതിനാല്‍, ഉടനടി താങ്കളുടെ ഡോക്ടറുടെ അടുത്തേക്കോ ഒരു ആശുപത്രിയിലേക്കോ പോകുക. 

മനസ്സിലാക്കുന്ന മറ്റുള്ളവരുമായി സംസാരിക്കുന്നത് ഒരു ആശ്വാസമായിരിക്കും - ബ്രീത്ത്ഫ്രീ കമ്മ്യൂണിറ്റി  യില്‍ ചേരുകയും തങ്ങളുടെ ശ്വസന പ്രശ്നങ്ങളെ കീഴടക്കിയ ആയിരക്കണക്കിന് ആളുകളുമായി സംസാരിക്കുകയും ചെയ്യുക. 

Please Select Your Preferred Language