ലോക ആസ്ത്മാ ദിനം - മേയ് 02, 2017

മൊത്തത്തിലുള്ള ആരോഗ്യത്തിന്‍റെ കാര്യം വരുമ്പോൾ, നാം ആഗ്രഹിക്കുന്നത് നമ്മുടെ ശരീരം നല്ല എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണം എന്നാണ്. ഇതിന്‍റെ അര്‍ത്ഥം നമ്മുടെ എല്ലാ അവയവങ്ങളും - ഹൃദയം, മസ്തിഷ്കം, ഉദരം, നമ്മുടെ ശ്വാസകോശം പോലും ഏറ്റവും നന്നായി പ്രവര്‍ത്തിക്കണം എന്നാണ്. നമ്മുടെ ശ്വാസകോശങ്ങളുടെ ശ്വസിക്കാനുള്ള ശേഷിയെ കുറിച്ച് ശ്വസിക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോഴല്ലാതെ നാം ആലോചിക്കാറു പോലുമില്ല. എന്നിരുന്നാലും, അധികമാളുകളും ശ്വാസകോശത്തിന്‍റെ കാര്യത്തിൽ ഒരു ശ്രദ്ധയും പുലര്‍ത്താറില്ല. അതുകാരണം അവര്‍ക്ക് ഒരു ശ്വസന പ്രശ്നം രോഗനിര്‍ണയം ചെയ്യുകയാണെങ്കിൽ (അപ്പോള്‍) അവര്‍ വേവലാതിപ്പെടും. ആസ്ത്മയും അലര്‍ജികളും പോലെയുള്ള ശ്വസന പ്രശ്നങ്ങളെ കുറിച്ച് വേവലാതിപ്പെടേണ്ട ആവശ്യമില്ല. ശരിയായ രോഗനിര്‍ണയവും ചികിത്സയും ഉണ്ടെങ്കിൽ, അവ വളരെ എളുപ്പം ചികിത്സിക്കാനും മാനേജ് ചെയ്യാനും സാധിക്കും.
വിവിധ ശ്വസന പ്രശ്നങ്ങളെയും ചികിത്സകളെയും കുറിച്ച് ആളുകള്‍ക്ക് അവബോധമുണ്ടാക്കുന്നതിനായി, ബ്രീത്ത്ഫ്രീ (സിപ്ലയുടെ പൊതുജന സേവന സംരംഭം) ലോക ആസ്ത്മാ ദിനമായ 2017 മേയ് 02ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായി. ഈ ക്യാമ്പുകള്‍ സ്പൈറോമീറ്ററുകളും ബ്രീത്ത്-ഓ-മീറ്ററുകളും ഉപയോഗിച്ച് ആളുകളുടെ ശ്വാസകോശത്തിന്‍റെ ശേഷി പരിശോധിക്കാൻ അവരെ സഹായിക്കുകയും, അതേ സമയം തന്നെ വിവിധ ശ്വസന പ്രശ്നങ്ങളുടെ അടിസ്ഥാന കാര്യങ്ങളും അവ ചികിത്സിക്കുന്നതിന് ഇന്‍ഹേലറുകൾ എന്തുകൊണ്ടാണ് ഫലപ്രദമായ മാര്‍ഗ്ഗമായിരിക്കുന്നതെന്നും ഡോക്ടര്‍മാർ വിശദീകരിക്കുകയും ചെയ്തു. ഡോക്ടര്‍മാർ ഇന്‍ഹേലറുകളെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകളെ കുറിച്ച് സംസാരിക്കുകയും, ശ്വസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇന്‍ഹേലറുകൾ എന്നു തെളിയിക്കുന്നതിനുള്ള വസ്തുതകൾ വിശദീകരിക്കുകയും ചെയ്തു.
ക്യാമ്പില്‍ വളരെയധികം ആളുകൾ പങ്കെടുക്കുകയും തങ്ങളുടെ സമീപപ്രദേശങ്ങളിൽ കൂടുതൽ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് ബ്രീത്ത്ഫ്രീയോട് ആവശ്യപ്പെടുകയും ചെയ്തതിനാല്‍ ക്യാമ്പുകൾ വന്‍ വിജയമായിരുന്നു.