#സേവ്‌യുവർലംഗ്‌സ്‌ദില്ലി

ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട നഗരങ്ങളില്‍ 13 എണ്ണം ഇന്ത്യയിലാണ്, അതില്‍ തലസ്ഥാന നഗരമായ ന്യൂ ഡല്‍ഹിയും ഉള്‍പ്പെടുന്നു. പാരിസ്ഥിതിക അലര്‍ജനുകളുമായും മലിനമാക്കുന്ന വസ്തുക്കളുമായും നാം നേരിടുന്ന വര്‍ദ്ധിച്ചുവരുന്ന അളവിലുള്ള സമ്പര്‍ക്കം കൊണ്ട്, ഡല്‍ഹിയിലെ ജനസംഖ്യയുടെ ഏകദേശം 34% ആളുകള്‍ക്ക് - ആസ്ത്മ, സി.ഒ.പി.ഡി., ബ്രോങ്കൈറ്റിസ് എന്നിങ്ങനെ - വിവിധ തരങ്ങളിലുള്ള ശ്വസന പ്രശ്നങ്ങള്‍ ഉണ്ടെന്നത് യഥാര്‍ത്ഥത്തി അത്ഭുതമല്ല. ശ്വസന പ്രശ്നങ്ങ ഉള്ള ആളുകളുടെ എണ്ണം ഇത്രയേറെ ആണെങ്കിലും, അതിനെക്കുറിച്ചും, എപ്രകാരമാണ് അലര്‍ജനുകളും മലിനപ്പെടുത്തുന്ന വസ്തുക്കളും ഒരാളുടെ ശ്വാസകോശത്തെ ബാധിക്കുന്നതെന്നതിനെക്കുറിച്ചും ഉള്ള അവബോധം ഇപ്പോഴും വളരെ കുറവാണ്.   

വിവിധതരം ശ്വസന പ്രശ്നങ്ങളെയും അവയുടെ ചികിത്സയെയും കുറിച്ച് ആളുക മനസ്സിലാക്കുകയും അതിനെപ്പറ്റി അവബോധമുണ്ടാവുകയും ചെയ്യേണ്ടതിന്‍റെ വര്‍ദ്ധിച്ചു വരുന്ന ആവശ്യകത ബ്രീത്ത്ഫ്രീ (സിപ്ലായുടെ പൊതുജന സേവന സംരംഭം) മനസ്സിലാക്കുന്നു. അതുകൊണ്ട്, താങ്കള്‍ക്കാവശ്യമായ എല്ലാ വിവരങ്ങളും പിന്തുണയും ലഭിക്കുന്നതിന് താങ്കളെ സഹായിക്കുന്നതിനായി '#സേവ്‌യുവർലംഗ്‌സ്‌ദില്ലി' എന്നു വിളിക്കപ്പെടുന്ന ഒരു പ്രസ്ഥാനം ഞങ്ങള്‍ ആരംഭിച്ചു. ഈ പ്രസ്ഥാനത്തോടൊപ്പം, ബ്രീത്ത്ഫ്രീ അതിന്‍റെ ആദ്യത്തെ, 24 മണിക്കൂറും താങ്കള്‍ക്ക് സൗജന്യ പിന്തുണയും വിവരങ്ങളും നൽകുന്ന, ഒരു തരത്തിലുള്ള  ഹെൽപ് ലൈനും ആരംഭിച്ചു.

താങ്കള്‍ക്ക് ഒരു ശ്വസന പ്രശ്നം ഉണ്ടെങ്കിലോ അല്ലെങ്കിൽ താങ്കള്‍ക്ക് അങ്ങനെയൊന്നുണ്ടെന്ന് ചിന്തിക്കുകയെങ്കിലും ചെയ്യുന്ന ആരെയെങ്കിലും താങ്കള്‍ക്കറിയാമെങ്കിലോ, താങ്കള്‍ക്ക് ഹെൽപ് ലൈനി വിളിക്കാവുന്നതും താങ്കളുടെ സമീപപ്രദേശത്ത് ഒരു സൗജന്യ ശ്വാസകോശ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുവാന്‍ ബ്രീത്ത്ഫ്രീയോട് ആവശ്യപ്പെടാവുന്നതുമാണ്.   

അതുകൊണ്ട്, #സേവ്യുവർലംഗ്സ്ദില്ലിയ്ക്കും ബ്രീത്ത്ഫ്രീയ്ക്കും ഉള്ള സമയമായിരിക്കുന്നു.