സി.ഒ.പി.ഡി

അതിനെ സംബന്ധിച്ച്

ക്രോണിക് (സി): ഇത് ദീര്‍ഘകാലം നിലനില്ക്കുന്നതും വിട്ടു മാറാത്തതുമാണ്  

ഒബ്സ്ട്രക്ടീവ് (ഒ): ശ്വാസകോശത്തില്‍ നിന്നുള്ള വായുവിന്‍റെ ഒഴുക്ക് ഭാഗികമായി തടയപ്പെടുന്നു 

പള്‍മണറി (പി): ശ്വാസകോശങ്ങള്‍ക്കുള്ള വൈദ്യശാസ്ത്ര പദം

ഡിസീസ് (ഡി): ഒരു ആരോഗ്യ പ്രശ്നം

 

വിദഗ്ദ്ധ അഭിപ്രായം – “സി.ഒ.പി.ഡി. ക്കു പ്രേരണയാകുവാന്‍ എന്തിനു സാധിക്കും? സി.ഒ.പി.ഡി. ട്രിഗറുകളെപ്പറ്റി എല്ലാം ഡോ. മേത്ത വിവരിക്കുന്നു."

 

ലളിതമായി പറഞ്ഞാല്‍, ശ്വസനം വൈഷമ്യമേറിയതാക്കുന്ന ഒരു ശ്വാസകോശ പ്രശ്നമാണ് സി.ഒ.പി.ഡി.; ശ്രദ്ധിച്ചില്ലെങ്കില്‍ കാലം പോകുന്തോറും അത് വഷളാകാം. കേള്‍വിയില്‍, സി.ഒ.പി.ഡി. ഭീതിതമായി തോന്നുന്നു പക്ഷേ അത് കൈകാര്യം ചെയ്യാവുന്നതാണ്, അതുകൊണ്ട് ഉത്ക്കണ്ഠ വേണ്ട. ശരിയായ ചികിത്സയും മരുന്നുംകൊണ്ട്, താങ്കള്‍ക്ക് താങ്കളുടെ സി.ഒ.പി.ഡി. യെ പൂര്‍ണ്ണമായും നിയന്ത്രണത്തിന്‍ കീഴില്‍ നിര്‍ത്താവുന്നതും താങ്കളുടെ ജീവിതത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താവുന്നതുമാണ്. ഈ വിധത്തില്‍, താങ്കള്‍ ആസ്വദിക്കുന്ന എന്തും താങ്കള്‍ക്ക് ചെയ്തുകൊണ്ടിരിക്കുവാന്‍ സാധിക്കും - ദീര്‍ഘദൂര കാല്‍നടയാത്രകള്‍ മുതല്‍ നൃത്തെ ചെയ്യലും യാത്ര ചെയ്യലും വരെ. സി.ഒ.പി.ഡി. യെക്കുറിച്ച് ഓര്‍ക്കേണ്ട മറ്റൊരു പ്രധാന കാര്യമുണ്ട് - അത് പകരുന്നതല്ല, അതുകൊണ്ട്, അതുമൂലം കഷ്ടപ്പെടുന്ന ആരുടെയെങ്കിലും ഒപ്പം താങ്കള്‍ സമയം ചെലവഴിച്ചതുകൊണ്ടു മാത്രം താങ്കള്‍ക്ക് സി.ഒ.പി.ഡി. വരുകയില്ല.