സി.ഒ.പി.ഡി

താങ്കള്‍ക്ക് എങ്ങനെയാണ് സി.ഒ.പി.ഡി. പിടിപെടുന്നത്? (കാരണങ്ങള്‍)

മറ്റനേകം ശ്വസന പ്രശ്നങ്ങളില്‍ നിന്നു വ്യത്യസ്തമായി, താങ്കള്‍ സി.ഒ.പി.ഡി. യുമായി ജനിക്കുന്നില്ല. അതുകൊണ്ട്, താങ്കള്‍ക്ക് സ്വയം അതില്‍ നിന്നു സംരക്ഷിക്കുന്നത് പൂര്‍ണ്ണമായും സാധ്യമാണ്. സി.ഒ.പി.ഡി. ക്കു കാരണമാകുന്ന ഏതെങ്കിലും ഘടകവുമായി താങ്കള്‍ക്ക് ദീര്‍ഘകാലമായി സമ്പര്‍ക്കമുള്ളതിനാല്‍ താങ്കള്‍ക്ക് സഹിക്കേണ്ടിവരുന്ന ഒന്നാണിത്.

 

സി.ഒ.പി.ഡി. ഉള്ള മിക്ക ആളുകള്‍ക്കും, കുറഞ്ഞപക്ഷം പുകവലിയുടെ എന്തെങ്കിലും ചരിത്രം ഉണ്ട്. സി.ഒ.പി.ഡി. യുടെ ഏറ്റവും സാധാരണമായ കാരണം പുകവലി ആണെങ്കിലും, മറ്റു രൂപത്തിലുള്ള പുകകളില്‍ നിന്നോ ധൂമങ്ങളില്‍ നിന്നോ ഉള്ള ദോഷകരമായ കണികകള്‍ / അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുക്കള്‍ തുടര്‍ച്ചയായി ഏല്ക്കേണ്ടി വരുന്നതും സി.ഒ.പി.ഡി. ഉണ്ടാകുവാനുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. രാസവസ്തുക്കളുടെയോ പാചകം ചെയ്യുമ്പോഴോ ഉള്ള ധൂമങ്ങള്‍, പൊടി, വീട്ടിനകത്തോ പുറത്തോ ഉള്ള വായു മലിനീകരണം, മോശം വായുസഞ്ചാരമുള്ള ചുറ്റുപാടുകളില്‍ പുകവലിക്കുന്ന വ്യക്തിയില്‍ നിന്നു പരോക്ഷമായ പുക ശ്വസിക്കുന്നത് എന്നിവയാണ് സി.ഒ.പി.ഡി. യുടെ മറ്റു കാരണങ്ങളില്‍ ചിലവ.  

 

കുറേക്കാലമാകുമ്പോള്‍, പുകയില പുകയോ മറ്റു ദോഷകരമായ കണങ്ങളോ ശ്വസിക്കുന്നത് വായുപാതകളെ അസ്വസ്ഥമാക്കുകയും ശ്വാസകോശത്തിന്‍റെ വലിയുന്ന ഫൈബറുകളെ ബാധിക്കുകയും ചെയ്യുന്നു. 

40 വയസ്സിനു മുകളിലുള്ളവരിലാണ് സി.ഒ.പി.ഡി. ഏറ്റവും സാധാരണമായുള്ളത്, കാരണം സി.ഒ.പി.ഡി. യുടെ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിന് ശ്വാസകോശത്തിലെ കേടുപാടുകള്‍ക്ക് സാധാരണയായി വര്‍ഷങ്ങള്‍ എടുക്കുന്നു.