ചത്വരങ്ങൾ

എന്താണ് വലിവ്? (അതിനെക്കുറിച്ച്)

വലിവ് (വീസിംഗ്) എന്നത് ശ്വസിക്കുന്ന സമയത്ത് താങ്കൾ ഇച്ഛാപൂര്‍വ്വമല്ലാതെ ഉണ്ടാക്കുന്ന ഒരു സീൽക്കാര ശബ്ദത്തെ സൂചിപ്പിക്കുന്നു. ഈ ശബ്ദം പൊതുവെ കേള്‍ക്കുന്നത് ശ്വാസം പുറത്തേക്കു വിടുമ്പോഴാണ്, എന്നാല്‍ ചിലപ്പോൾ താങ്കൾ ശ്വാസം ഉള്ളിലേക്കെടുക്കുമ്പോഴും ഇത് കേട്ടേക്കാം. വലിവ്സാ ധാരണയായി ബ്രോങ്കൈറ്റിസ്, സി.ഒ.പി.ഡി. അല്ലെങ്കില്‍ ആസ്ത്മ, പോലെയുള്ള ഒരു ശ്വസന പ്രശ്നത്തിന്‍റെ സൂചനയാണെങ്കിലും ശ്വാസകോശത്തിലുള്ള വലിയ വായുപാതകളുടെ തടസ്സം കാരണമോ, അല്ലെങ്കില്‍ സ്വനതന്തുക്കള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലോ ഇത് ഉണ്ടായേക്കാം. ശരിയായ തരത്തിലുള്ള മരുന്നുകള്‍ കൊണ്ട് വലിവ് എളുപ്പത്തിൽ ചികിത്സിക്കാവുന്നതാണ്. വ്യാകുലപ്പെടുവാന്‍ ഒരു കാരണവുമില്ല, കാരണം മിക്ക ശ്വസന പ്രശ്നങ്ങളും പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതും
കിത്സിക്കുന്നതും ആധുനിക വൈദ്യശാസ്ത്രം സാധ്യമാക്കിയിട്ടുണ്ട്.

Please Select Your Preferred Language