പ്രചോദനങ്ങൾ

ആസ്ത്മയെ ചവിട്ടി പുറത്താക്കുന്നു

ഞാന്‍ അവന് വരുണ്‍ എന്നു പേരിട്ടു. അവന്‍റെ അച്ഛനു പോലും അവന്‍ വായു പോലെ വേഗമുള്ളവനാകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അവന് ഏതാനും മാസം പ്രായമായപ്പോള്‍, ഞങ്ങള്‍ക്ക് വാസ്തവത്തില്‍ ഒരു പിടിയും കിട്ടാത്ത എന്തോ സംഭവിച്ചു.

 

വരുണിന് അവന്‍റെ ശ്വസനത്തിന് ബുദ്ധിമുട്ടുണ്ടാകാന്‍ ആരംഭിച്ചു. ഞങ്ങള്‍ പല ഡോക്ടര്‍മാരെയും കണ്ടു. സ്ഥിരമായ മരുന്നെടുക്കലും കുത്തിവയ്പുകളും ഇപ്പോള്‍ ഞങ്ങളുടെ ജീവിതത്തിന്‍റെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു. വര്‍ഷങ്ങളായി ഓരോ രാത്രിയും ഉറക്കമില്ലാത്തവയായി തുടര്‍ന്നു.

 

അവന് വളരെ ചെറുപ്പവും ദുര്‍ബലനുമാണ്. എനിക്ക് ശരിക്കും ഭയമായി. എങ്ങനെ, എവിടെ, എപ്പോള്‍, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ അര്‍ത്ഥശൂന്യമായിരിക്കുന്നു. എന്നാല്‍ അവന്‍ വിട്ടുകൊടുത്തില്ല. അവന്‍ തൈ-ക്വാന്‍-ഡോ പരിശീലിക്കാന്‍ തുടങ്ങി. ഞാനും അവനെ പ്രോത്സാഹിപ്പിക്കുകയും തനിക്ക് എന്തോ പ്രശ്നമുണ്ടെന്ന് അവന് ഒരിക്കലും തോന്നുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്തു.

 

ഒരു ദിവസം, പൂര്‍ണ്ണമായും സംക്ഷുബ്ദമായ അവസ്ഥയില്‍ വരുണ്‍ വീട്ടിലെത്തി. അവന് 8 വയസ്സായിരുന്നു. അവന്‍ തൈ-ക്വാന്‍-ഡോ ഫൈനലില്‍ എത്തിയിരുന്നു. അവനെ സംബന്ധിച്ചിടത്തോളം ലോകം കീഴടക്കിയ നേട്ടം. അവന് എങ്ങനെയാണ് പുറത്തായതെന്ന് അവന്‍ കണ്ണീരോടെ എന്നോടു പറഞ്ഞു, അവന് ശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

 

ഞാന്‍ അവന്‍റെ അച്ഛനോടു സംസാരിച്ചു. വരുണിന് ഒരു സാധാരണ ജീവിതം നല്കാന്‍ സാധിക്കുന്നു എന്നുറപ്പാക്കുന്നതിനായി ഈ ലോകത്തിലെ ഏറ്റവും മികച്ച പരിചരണം കണ്ടെത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ വരുണിനെ ഒരു സ്പെഷ്യലിസ്റ്റിന്‍റെ അടുക്കലേക്ക് കൊണ്ടുപോകുകയും അവന് ആസ്ത്മയാണെന്ന് അദ്ദേഹം ഞങ്ങളോടു പറയുകയും ചെയ്തു.

 

എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പ്രായമായവര്‍ മാത്രം നേരിടുന്ന ഒരു പ്രശ്നം വരുണിന് എങ്ങനെയുണ്ടായി എന്ന് എല്ലാവരും അതിശയിച്ചു. ഇന്‍ഹേലറുകളെ കുറിച്ച് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമായില്ലായിരുന്നു. ഞങ്ങള്‍ക്ക് അതിനെ കുറിച്ച് ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരോടും അയല്‍ക്കാരോടും സംസാരിക്കുകയും ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഞങ്ങള്‍ എങ്ങോട്ടു തിരിഞ്ഞാലും ഞങ്ങള്‍ക്ക് ലഭിച്ചത് ഒരു പ്രതികരണം മാത്രമാണ് - ഇന്‍ഹേലറുകള്‍ കുട്ടികളുടെ വളര്‍ച്ച മുരടിപ്പിക്കും. വരുണിന് സാധാരണ പോലെ വളരാനാകില്ല.

 

ഞങ്ങള്‍ ആകെ സ്തബ്ദ്ധരായി. ഞങ്ങള്‍ ആകെ ഭയപ്പെടുകയും വരുണിന്‍റെ ആസ്ത്മ ചീകിത്സിക്കാന്‍ മറ്റേതെങ്കിലും ബദല്‍ ചികിത്സയുണ്ടോ എന്നന്വേഷിക്കാന്‍ ഡോക്ടറുടെ അടുക്കല്‍ പോകുകയും ചെയ്തു. എന്നാല്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ട എന്നാണ് ഡോക്ടര്‍ ഞങ്ങളോടു പറഞ്ഞത്. ഞങ്ങള്‍ ഇന്‍ഹലേഷന്‍ ചികിത്സ ആരംഭിച്ചു. തുടര്‍ന്ന് സാവധാനത്തിലും, എന്നാല്‍ ഉറപ്പുള്ളതുമായ ഫലങ്ങള്‍ കാണാന്‍ തുടങ്ങി.

 

വരുണ്‍ തൈ-ക്വാന്‍-ഡോയില്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടാന്‍ തുടങ്ങി. ഇന്‍ഹേലര്‍ തെറാപ്പിയും അവന്‍റെ ആരോഗ്യകരമായ ശീലങ്ങളും ഓരോ ചുവടുവയ്പിലും അവനെ സഹായിക്കുകയും അവനെ തോല്പിക്കാന്‍ ആസ്ത്മയെ അനുവദിക്കാതിരിക്കുകയും ചെയ്തു.

 

ഇന്ന്, വരുണിന് ആസ്ത്മയുണ്ടെന്ന് ആര്‍ക്കും വിശ്വസിക്കാനാവില്ല. അവന്‍ അഭിമാനത്തോടെ താന്‍ നേടിയ മെഡലുകള്‍ അണിയുന്നു.

Please Select Your Preferred Language